Sanju Samson in India’s playing eleven T20 World Cup final: ആവേശകരമായ ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിന് കാത്തിരിക്കുന്ന മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടൂർണമെന്റിൽ തോൽവി അറിയാതെ ഇരു ടീമുകളും ഫൈനലിൽ എത്തി നിൽക്കുമ്പോൾ, 11 വർഷത്തെ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. അതേസമയം,
ആദ്യ ലോകകപ്പ് കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. നേരത്തെ ഇരു ടീമുകളും ആറ് തവണ ടി20 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ നാലുതവണയും ഇന്ത്യയ്ക്ക് ആയിരുന്നു വിജയം. ഈ ടൂർണമെന്റിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ, ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ കളിച്ച ഏഴ് മത്സരങ്ങളും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ, ഫൈനൽ മത്സരത്തിന് എത്തുന്ന
ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ, മുഹമ്മദ് സിറാജിന് പകരം കുൽദീപ് യാദവ് പ്ലെയിങ് ഇലവനിലേക്ക് വന്നത് ഒഴിച്ചു നിർത്തിയാൽ മറ്റു മാറ്റങ്ങൾ ഒന്നും ഇന്ത്യ ടൂർണമെന്റിൽ വരുത്തിയിട്ടില്ല. എന്നാൽ, ടൂർണമെന്റിൽ ഇതുവരെ അവസരം ലഭിക്കാത്ത സഞ്ജു സാംസണ് ഫൈനൽ മത്സരത്തിൽ അവസരം ലഭിക്കാൻ സാധ്യത തെളിയുകയാണ്.
കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം തന്നെ ബൗൾ ചെയ്യാതിരിക്കുകയും, വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന ശിവം ഡ്യൂബെക്ക് പകരം സഞ്ജു മധ്യനിരയിൽ കളിക്കാനാണ് സാധ്യത. അതേസമയം, ഓപ്പണിംഗിൽ വിരാട് കോഹ്ലി തുടർച്ചയായി പരാജയപ്പെടുന്നതിനാൽ, അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി ഓപ്പണർ സ്ഥാനത്തേക്ക് യശാവി ജയ്സ്വാൽ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. India’s likely playing XI for the T20 World Cup 2024 final: Rohit Sharma (C), Yashasvi Jaiswal / Sanju Samson, Virat Kohli, Rishabh Pant (WK), Suryakumar Yadav, Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Arshdeep Singh, Jasprit Bumrah