“എനിക്കൊരു ഒറ്റ മാനദണ്ഡമേ ഉള്ളു” സഞ്ജു ഗംഭീറിന്റെ ഇന്ത്യൻ ടീമിൽ ഉണ്ടാവുമോ

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനം ഏറ്റത്തോടെ, വിക്കറ്റ് കീപ്പർ സഞ്ജു സാംസനെ എങ്ങനെയായിരിക്കും അദ്ദേഹം ഉപയോഗിക്കുക എന്നറിയാനാണ് മലയാളി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന സിംബാബ്‌വെക്കെതിരായ ടി20 മത്സരത്തിൽ അർദ്ധ സെഞ്ചുറി പ്രകടനം നടത്തിയ സഞ്ജു സാംസൺ, 

ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുമോ എന്ന കാര്യത്തിൽ ഗൗതം ഗംഭീർ നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാവുകയാണ്. താൻ കളിക്കാരുടെ മുഖം നോക്കി തീരുമാനങ്ങൾ എടുക്കില്ല, അടിസ്ഥാനപരമായ പരിഗണന അവരുടെ പ്രകടനത്തിന് മാത്രം ആയിരിക്കും. സ്റ്റാർ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഗൗതം ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്. പരിശീലകന്റെ വാക്കുകൾ അദ്ദേഹം പ്രായോഗികമാക്കുകയാണെങ്കിൽ,  തീർച്ചയായും ഇന്ത്യൻ ടീമിന്റെ വരും മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ അദ്ദേഹത്തിന്റെ മാറ്റിനിർത്താൻ സാധിക്കില്ല.

ജൂലൈ 30-ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലൂടെയാണ് ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടക്കം കുറിക്കുക. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് പര്യടനം. ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ സമീപകാല പ്രകടനങ്ങൾ പരിശീലകൻ പരിശോധിച്ചാൽ, സഞ്ജു സാംസന്റെ പ്രകടനം ഉയർന്നുനിൽക്കും. ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ടി20 മത്സരത്തിൽ (സിംബാബ്‌വെക്കെതിരെ) 45 പന്തിൽ 58 റൺസ് എടുത്ത് മത്സരത്തിലെ ടീമിന്റെ ടോപ് സ്കോറർ ആയി

അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സ്കോറർ ആയിരുന്നു. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ 114 പന്തിൽ 108 റൺസ് എടുത്ത സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ഗൗതം ഗംഭീർ അദ്ദേഹത്തിന്റെ വാക്ക് പാലിച്ചാൽ ഇനിയുള്ള മത്സരങ്ങളിലും സഞ്ജുവിനെ കാണാൻ സാധിക്കും. Sanju Samson future in the Indian team under coach Gautam Gambhir

Gautam GambhirIndian Cricket TeamSanju Samson
Comments (0)
Add Comment