ഇത് ഡബിൾ എഞ്ചിൻ ഇന്ത്യ!! സഞ്ജുവും തിലകും ചേർന്നപ്പോൾ ദക്ഷണാഫ്രിക്കൻ ബോളർമാർ എയറിൽ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ . നിശ്ചിത 20 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഇന്ത്യക്കായി സഞ്ജു സാംസണും തിലക് വർമയും സെഞ്ച്വറി നേടി. സഞ്ജു 56 പന്തിൽ നിന്നും 109 റൺസും തിലക് 47 പന്തിൽ നിന്നും 120 റൺസും നേടി. ഇരുവരും രണ്ടാം വിക്കറ്റിൽ

200+ റൺസ് കൂട്ട്കെട്ട് പടുത്തുയർത്തുകയും ചെയ്തു. ടോസ് നേടിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഇരു താരങ്ങളും അനായാസം റൺസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ സഞ്ജു സാംസൺ യദേഷ്ടം ബൗണ്ടറികൾ കണ്ടെത്തി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച് അഭിഷേക് ശർമ്മ ഇന്ത്യൻ സ്കോർ 50 കടത്തി. ആ ഓവറിൽ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും അഭിഷേക് നേടി.

ആറാം ഓവറിൽ സ്കോർ 73 ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.18 പന്തിൽ നിന്നും 36 റൺസ് നേടിയ അഭിഷേക് ശർമയെ ലൂത്തോ സിപംല ക്ളാസന്റെ കൈകളിലെത്തിച്ചു. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് ഇന്ത്യ നേടിയത്. മൂന്നാമതായി ഇറങ്ങിയ തിലക് വർമയും ആക്രമിച്ചു കളിച്ചതോടെ ഒൻപതാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. 10 ആം ഓവറിൽ സിക്സടിച്ച് സഞ്ജു അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 28 പന്തിൽ നന്നായിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി.

സഞ്ജുവും തിലക് വർമയും വേഗത്തിൽ റൺസ് സ്കോർ ചെയ്തതോടെ ഇന്ത്യൻ സ്കോർ 11 ഓവറിൽ 142 ആയി. 12 ആം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടന്നു. തിലക് വര്മയുടെയും സഞ്ജുവിന്റേയും ബാറ്റിൽ നിന്നും സിക്സുകൾ ഉയർന്നുകൊണ്ടേയിരുന്നു. 22 പന്തിൽ നിന്നും തിലക് വർമ്മ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. നാല് ബൗണ്ടറിയും അഞ്ചു സിക്‌സും താരം നേടി. 15 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. Sanju Samson and Tilak Varma century India vs South Africa T20I

Indian Cricket TeamSanju SamsonTilak Varma
Comments (0)
Add Comment