സിനിമ ലോകത്ത് നിന്ന് മൂന്നു വർഷത്തെ ഇടവേളയെടുത്ത് നടി സാനിയ ഇയ്യപ്പൻ, ഇനി പഠനകാലം

Saniya Iyappan breaks film career to admission University for the Creative Arts : യുവനടി സാനിയ ഇയ്യപ്പൻ തന്റെ സിനിമ – മോഡലിംഗ് കരിയറിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാനിയ സൂചിപ്പിച്ചത് അനുസരിച്ച്, മൂന്ന് വർഷത്തെ ഇടവേള എടുത്ത് ഇംഗ്ലണ്ടിൽ ഒരു കോഴ്സ് പൂർത്തിയാക്കാൻ ആണ് താരം തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ വിശദാംശങ്ങൾ സാനിയ തന്നെ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റീവ് ആർട്സിലെ വിദ്യാർത്ഥിയായിരിക്കുന്ന സാനിയ, ബിഎ (ഓണേഴ്സ്) ആക്ടിംഗ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് കോഴ്സ് ആരംഭിക്കുന്നത്. തന്റെ ഐഡി കാർഡ് പങ്കുവെച്ചുകൊണ്ടാണ് സാനിയ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2026 ജൂൺ മാസം വരെ നീണ്ടുനിൽക്കുന്ന കോഴ്സ് ആണ് സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’

സിനിമ ലോകത്ത് നിന്ന് മൂന്നു വർഷത്തെ ഇടവേളയെടുത്ത് നടി സാനിയ ഇയ്യപ്പൻ, ഇനി പഠനകാലം | Saniya Iyappan takes admission in University for the Creative Arts

ഉൾപ്പെടെയുള്ള സിനിമകളിൽ സാനിയ ഉണ്ടാകുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ജനിച്ചിരിക്കുന്നു. അതേസമയം, പഠനത്തിൽ ലഭിക്കുന്ന ഇടവേളകളിൽ സാനിയ സിനിമകൾ ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇംഗ്ലണ്ടിലെ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും സാനിയ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സാനിയ പ്രധാന വേഷത്തെ അവതരിപ്പിച്ച തമിഴ് ചിത്രമായ ‘ഇരുഗപട്രു’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ, ‘ബാല്യകാലസഖി’ ഉൾപ്പെടെയുള്ള ചില സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും, ശേഷം കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘ക്യൂൻ’ വലിയ വിജയമായി മാറുകയും ചെയ്തതോടെയാണ് സാനി ഇയ്യപ്പൻ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ‘പ്രേതം 2’, ‘ലൂസിഫർ’, ‘പതിനെട്ടാം പടി’ തുടങ്ങിയ സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുള്ള സാനിയ, ഏറ്റവും ഒടുവിൽ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിൽ എത്തിയത്.

Read Also: കുഞ്ഞു മുരുകന്മാരായി ഉലകും ഉയിരും!! ആരാധകരോട് നേരിട്ട് സന്തോഷം പങ്കുവെച്ച് നയൻതാരയും വിഘ്‌നേഷും

Saniya Iyappan breaks film career to admission University for the Creative Arts

ActressSaniya IyappanStudent
Comments (0)
Add Comment