Sam Konstas claps to Virat Kohli fans video viral: ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ചെയ്യുന്നതിനിടെ, രസകരമായ ഒരു സംഭവം നടക്കുകയുണ്ടായി. ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾ നടക്കുമ്പോൾ ഇരു ടീമുകളിലെയും കളിക്കാർ തമ്മിലുള്ള വാക്ക് തർക്കങ്ങൾ സ്വാഭാവികമാണ്.
ഇത് ആ മത്സരത്തിന്റെ തീവ്രതയാണ് പ്രകടമാക്കുന്നത്. സമാനമായി, മെൽബണിൽ നടന്ന ഈ പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റസും ഇന്ത്യൻ സീനിയർ താരം വിരാട് കോഹ്ലിയും നേർക്കുനേർ വരുന്ന ഒരു സംഭവം ഉണ്ടായി. ഇതിനെ തുടർന്ന് ക്രിക്കറ്റ് നിരീക്ഷകർക്കിടയിലും ആരാധകർക്കിടയിലും വലിയ ചർച്ചകൾ നടന്നെങ്കിലും, മത്സരശേഷം, ഇതെല്ലാം ഗ്രൗണ്ടിൽ സ്വാഭാവികമാണ് എന്നും, എന്നാൽ മൈതാനത്തിന് പുറത്ത് അത് വെച്ച് പുലർത്താറില്ല എന്നും ഇരു താരങ്ങളും പറയുകയും,
കോൺസ്റ്റസും മത്സരം വീക്ഷിക്കാൻ എത്തിയ അദ്ദേഹത്തിന്റെ സഹോദരങ്ങളും കോഹ്ലിക്ക് ഒപ്പം നിന്ന് ചിത്രം പകർത്തിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ, ഇരു താരങ്ങളും തമ്മിലുള്ള ഈ ചൂടേറിയ ചർച്ച ആരാധകർ വിടാൻ ഉദ്ദേശിച്ചിട്ടില്ല. സിഡ്നിയിൽ പുരോഗമിക്കുന്ന അഞ്ചാം മത്സരത്തിൽ, കോഹ്ലി ബാറ്റ് ചെയ്യുന്ന വേളയിൽ ബൗണ്ടറി ലൈനിന് അരികെ ഫീൽഡ് ചെയ്യുകയായിരുന്നു കോൺസ്റ്റസ്. ഈ സമയം അദ്ദേഹത്തിന് പിറകിൽ ഇരുന്നിരുന്ന ഇന്ത്യൻ ആരാധകർ,
Akhir hai toh kohli fanboy he.🔥
— Utkarsh (@toxify_x18) January 3, 2025
Love ya Konstas. pic.twitter.com/kih3REXn5n
കോഹ്ലിയുടെ ‘കിംഗ് കോഹ്ലി’ എന്ന് എഴുതിയ ചിത്ര സഹിതം ഉള്ള വലിയ ബാനർ ഉയർത്തി കാണിച്ചു. ഇത് കണ്ട കോൺസ്റ്റസ് പ്രകോപിതനാകും എന്ന് ചിലർ തെറ്റിദ്ധരിച്ചെങ്കിലും, കോഹ്ലിയുടെ ബാനർ ശ്രദ്ധയിൽപ്പെട്ട ഉടനെ കോൺസ്റ്റസ്, ആ ആരാധകന് തംബ്സ് അപ്പ് നൽകുകയും, ശേഷം ഇന്ത്യൻ ആരാധകരോട് കൈയ്യടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യൻ ആരാധകരെയും ആവേശത്തിലാക്കി. ക്രിക്കറ്റിലെ സ്പോർട്സ്മാൻ സ്പിരിറ്റ് ആണ് ഇവിടെ പ്രകടമായത്. അതേസമയം മത്സരത്തിൽ 17 റൺസ് എടുത്ത് പുറത്തായ കോഹ്ലി നിരാശപ്പെടുത്തി.