Salman Khan Cristiano Ronaldo together in boxing match viral video

സൽമാൻ ഖാനെ കണ്ട പരിചയം കാണിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ, വീഡിയോ കാണാം | Salman Khan Cristiano Ronaldo viral video

Salman Khan Cristiano Ronaldo together in boxing match viral video : അടുത്തിടെ സൗദി അറേബ്യയിൽ നടന്ന ഒരു ബോക്സിങ് മത്സരത്തിന്റെ ഗാലറി താര സമ്പന്നതയെ കൊണ്ട് നിറഞ്ഞിരുന്നു. ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, റൊണാൾഡോ നസാരിയോ, ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഉൾപ്പെടെ നിരവധി താരങ്ങൾ

ബോക്സിങ് മത്സരം വീക്ഷിക്കാനായി എത്തിയിരുന്നു. എന്നാൽ, ഗാലറിയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ കടന്നുവരുമ്പോൾ അടുത്തുണ്ടായിരുന്ന സൽമാൻ ഖാനെ അദ്ദേഹം ശ്രദ്ധിച്ചില്ല എന്നത് സൂചിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ തന്റെ ഭാര്യ ജോർജിനക്കൊപ്പം വരുമ്പോൾ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിലും,

Salman Khan Cristiano Ronaldo together in boxing match viral video
Salman Khan Cristiano Ronaldo together in boxing match viral video

സൽമാനെ ക്രിസ്ത്യാനോ റൊണാൾഡോ ശ്രദ്ധിച്ചതേ ഇല്ല. തുടർന്ന്, റൊണാൾഡോ നസാരിയോ ഉൾപ്പെടെയുള്ള അതിഥികളെ ക്രിസ്ത്യാനോ റൊണാൾഡോ ആലിംഗനം ചെയ്യുകയും ചെയ്തു. ഈ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ, സൽമാൻ ഖാൻ ആരാധകർ മറ്റൊരു ദൃശ്യം പ്രചരിപ്പിക്കുകയാണ്. മറ്റൊരു അവസരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയും സൽമാൻ ഖാനും സ്റ്റേജിന് അരികിൽ നിന്ന് സംസാരിക്കുന്നതാണ് ഈ ദൃശ്യത്തിൽ കാണാൻ സാധിക്കുന്നത്.

മാത്രമല്ല, ബോക്സിങ് മത്സരം വീക്ഷിക്കാനായി ക്രിസ്ത്യാനോ റൊണാൾഡോക്ക് അരികിൽ തന്നെയാണ് സൽമാൻ ഖാനും ഇരുന്നിരുന്നത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതോടെ ക്രിസ്ത്യാനോ സൽമാൻ ഖാനെ മനപ്പൂർവ്വം ശ്രദ്ധിക്കാതിരുന്നത് ആയിരിക്കില്ല എന്നും, ഇരുവരും പിന്നീട് സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും തുടങ്ങി ആളുകൾ പല രീതിയിൽ കമന്റുകൾ ചെയ്യുന്നു. 

Read Also: പാട്ടുകാരിയും കൊച്ചു പാട്ടുകാരും!! വൈറലായ ഒരു സ്കൂൾ കലോത്സവ കാഴ്ച

Salman Khan Cristiano Ronaldo together in boxing match viral video

Salman Khan answer Trollers| Cristiano Ronaldo ignores Salman Khan ? #salmankhan #cristianoronaldo