Saleem Kodathoor daughter Hanna Mol got surprise birthday gift : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് സലീം കോടത്തൂർ. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തന്നെ, സലീം കോടത്തൂരിന്റെ കുടുംബത്തെയും ആളുകൾക്ക് പരിചിതമാണ്. സലീം കോടത്തൂരും മകൾ ഹന്നയും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതരും പ്രിയപ്പെട്ടവരുമാണ്.
ഇന്ന് ഹന്ന മോളുടെ പിറന്നാൾ ആണ്. തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ, പ്രധാനമായും ഹന്ന മോളുടെ വിശേഷങ്ങൾ എപ്പോഴും സലീം കോടത്തൂർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, തന്റെ പ്രിയപ്പെട്ട മകളുടെ ജന്മദിന വിശേഷവും സലീം കോടത്തൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു. ഹന്ന മോൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സലീം കോടത്തൂർ ജന്മദിന ആശംസകൾ
മകൾക്ക് നേർന്നത്. “സർവ്വ സൃഷ്ടാവിന് നന്ദി. ജീവിതം എന്നത് ഒരു പരീക്ഷയാണെന്നും, വിധി പൊരുതാൻ ഉള്ളതാണെന്നും, അതിൽ നാം തളർന്നു പോയാൽ നമുക്ക് നേടാനുള്ളതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും ഒരുപാട് അകലെയായ് മാറും എന്നും എന്നിലേക്ക് പകർന്ന എന്റെ പ്രിയപ്പെട്ട മാലാഖക്ക് ഇന്ന് പിറന്നാൾ മധുരം. നിങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ,” സലീം കോടത്തൂർ തുടർന്നു.
“ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ. Happy Birthday Hanna Mol,” സലീം കോടത്തൂർ കൂട്ടിച്ചേർത്തു. ഉപ്പയെ പോലെ തന്നെ ഹന്ന മോളും മനോഹരമായി ഗാനങ്ങൾ ആലപിക്കും. ഹന്നയുടെ ആലാപന വിഡിയോ അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. ഇത്തവണ ഹന്ന മോൾക്ക് ലഭിച്ച ആദ്യ സർപ്രൈസ് പിറന്നാൾ സമ്മാനത്തിന്റെ വീഡിയോയും ഹന്ന സലീം എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
Read Also: മധുര പതിനെട്ടിന്റെ തിളക്കത്തിൽ മീനാക്ഷി!! ജന്മദിന സന്തോഷം പങ്കുവെച്ച് താരം