കേരളത്തിൽ ടിക്കറ്റ് ബുക്കിംഗ് ഒരു ദിവസം പിന്നിടുമ്പോഴേക്കും, 1 മില്ല്യൺ അടിച്ച് സലാർ

Salaar ticket booking passed over a massive 1 Million : ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ വരുന്ന ക്രിസ്മസ് റിലീസുകളിൽ ഏറ്റവും കൂടുതൽ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ‘സലാർ’. പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് രണ്ട് ഭാഗങ്ങളിലായി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിന്റെ

ആദ്യഭാഗം ആയ ‘സലാർ:പാർട്ട് 1 – സീസ് ഫയർ’ ഡിസംബർ 22-ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ട്രൈലർ ഇതിനോടകം വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ‘സലാർ’ പ്രീ ബുക്കിങ് ആരംഭിക്കുകയുണ്ടായി. ഡിസംബർ 15-ന് വൈകീട്ട് 6:49-നാണ് ‘സലാർ’ പ്രീ ബുക്കിങ് ആരംഭിച്ചത്. ഇതിനോടകം ബുക് മൈ ഷോ ആപ്പിൽ ഒരു മില്യണിൽ അധികം ബുക്കിംഗ് ലഭിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു.

Salaar ticket booking passed over a massive 1 Million

അതേസമയം, കർണാടകയിൽ ബാംഗ്ലൂർ നഗരത്തിൽ മാത്രമാണ് നിലവിൽ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തി. പൃഥ്വിരാജ്, പ്രഭാസ്, പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസ് ഉടമകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ, സംവിധായകൻ രാജമൗലിക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ‘സലാർ’ ടിക്കറ്റ് വിതരണം ആരംഭിച്ചിരിക്കുന്നത്. പ്രഭാസിനെ സൂപ്പർ ഹീറോ ആക്കിയ 

‘ബാഹുബലി’യുടെ സംവിധായകൻ കൂടിയാണ് രാജമൗലി. അതേസമയം, ‘സലാർ’ൽ ‘കെജിഎഫ്’ലെ യാഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രം ഗസ്റ്റ് റോളിൽ എത്തുന്നുണ്ട് എന്ന് ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. എന്തുതന്നെയായാലും, ഡിസംബർ 22-ന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ചിത്രം, വലിയ പ്രതീക്ഷയാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പകർന്നു നൽകുന്നത്. 

Read Also: വരദരാജ മന്നാർ പണി തുടങ്ങി, സലാർ അപ്ഡേറ്റ് പങ്കുവെച്ച് പൃഥ്വിരാജ്

Salaar ticket booking passed over a massive 1 Million

PrabhasPrithvirajSalaar
Comments (0)
Add Comment