Salaar movie review: തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാർ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കന്നഡക്ക് പുറമേ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ആണ് ‘സലാർ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
ഇപ്പോൾ, ചിത്രത്തിന്റെ ആദ്യ ഷോ അവസാനിക്കുമ്പോൾ, സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ‘സലാർ’ പ്രഭാസിന്റെ ഒരു തിരിച്ചുവരവായി ആരാധകർ കണക്കാക്കുന്നു. അതേസമയം, പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രത്തിൽ പ്രഭാസിനേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ, ചിലരെ ‘സലാർ’ നിരാശപ്പെടുത്തി എന്നതും ഒരു വസ്തുതയാണ്.
‘കെജിഎഫ്’ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ, ‘സലാർ’ കെജിഎഫ്-ന് മുകളിൽ നിൽക്കും എന്ന് പ്രേക്ഷകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, കെജിഎഫ്-മായി താരതമ്യം ചെയ്യുമ്പോൾ പ്രശാന്ത് നീൽ നീതി പുലർത്തിയോ എന്ന് ചില പ്രേക്ഷകരിൽ സംശയം ഉളവാകുന്നു. എന്നിരുന്നാലും, ‘സലാർ’ മികച്ച അനുഭവമാണ് സമ്മാനിച്ചത്
എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഭൂരിഭാഗവും പ്രതികരിക്കുന്നത്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ മുൻകാല സിനിമകൾ നോക്കി പോകാതെ, ‘സലാർ’ മാത്രം കണ്ടു വിലയിരുത്തുന്ന പ്രേക്ഷകർ, ഇത് സൂപ്പർ ആണെന്നാണ് പറയുന്നത്. എന്തുതന്നെയായാലും, ക്രിസ്മസ് കാലം തിയേറ്ററുകളിൽ ആഘോഷമാക്കാൻ ആരാധകർക്ക് ഇന്ത്യൻ സിനിമാ ലോകം നൽകിയ സമ്മാനമാണ് ‘സലാർ’.
Read Also: മോഹൻലാൽ – ജീത്തു ജോസഫ് ചിത്രത്തിന്റെ നേരറിയാം