ചെന്നൈയുടെ മാനം കാത്ത് ബാംഗ്ലൂർ, ഈ നാണക്കേട് ഇനി ആർസിബി പേറും

Royal Challengers Bangalore ipl playoff: കഞ്ഞി ഐപിഎൽ കിരീടം എന്ന മോഹം കൊണ്ട് ഐപിഎൽ എലിമിനേറ്ററിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെ നേരിട്ട റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്, അവരുടെ കാത്തിരിപ്പ് നീണ്ടുപോകും എന്ന നിർഭാഗ്യകരമായ വിധിയാണ് നേരിടേണ്ടി വന്നത്. ഐപിഎൽ 2024-ലെ ആദ്യ മത്സരങ്ങളിൽ തുടർ പരാജയങ്ങൾ നേരിട്ട് ആർസിബി, ലീഗിന്റെ ഒരു ഘട്ടത്തിൽ പ്ലേഓഫിൽ എത്തില്ല എന്ന് വരെ കരുതപ്പെട്ടിരുന്നു. 

അതേസമയം, ലീഗിന്റെ രണ്ടാംഘട്ടത്തിൽ തുടർച്ചയായി വിജയങ്ങൾ നേടി ആർസിബി പ്ലേഓഫിൽ എത്തുകയായിരുന്നു. എന്നാൽ, ലീഗിലെ നിർണായകമായ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി പ്ലേഓഫിൽ എത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്, പ്ലേഓഫിലെ ആദ്യ കടമ്പയായ എലിമിനേറ്റർ പോലും കടക്കാൻ സാധിച്ചില്ല. ഇതുവരെ, 16 ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ആർസിബി കളിച്ചിട്ടുണ്ട്. അതിൽ 10 മത്സരങ്ങൾ പരാജയം വഴങ്ങിയ ആർസിബി, 

ഏറ്റവും കൂടുതൽ പ്ലേഓഫ് മത്സരങ്ങൾ പരാജയപ്പെടുന്ന ടീമായി മാറിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ, ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നാണ് ആർസിബി ഈ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുന്നത്. 26 പ്ലേഓഫ് മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്സ്, 9 മത്സരങ്ങളിൽ ആണ് പരാജയപ്പെട്ടിട്ടുള്ളത്. 11 പ്ലേഓഫ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഡൽഹി ക്യാപിറ്റൽസും, 9 മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്. 

20 പ്ലേഓഫ് മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള മുംബൈ ഇന്ത്യൻസും, 12 പ്ലേഓഫ് മത്സരങ്ങൾ കളിച്ചിട്ടുള്ള സൺറൈസേഴ്സ് ഹൈദരാബാദും 7 വീതം മത്സരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ ഇത്തവണ പ്ലേഓഫ് മത്സരത്തിന് എത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും ഈ പരാജയം ഒരു കനത്ത പ്രഹരം ആയെങ്കിലും, ശുഭപ്രതീക്ഷയോടെ അടുത്ത സീസണ് വേണ്ടി കാത്തിരിക്കാൻ ആർസിബിക്കും അവരുടെ ആരാധകർക്കും മറ്റാരും പറഞ്ഞു നൽകേണ്ടതില്ല. 

IPLSanju SamsonVirat Kohli
Comments (0)
Add Comment