റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം!! ഷാഹിദ് കപൂറിന്റെ നായിക ആരാണെന്ന് വെളിപ്പെടുത്തി

Rosshan Andrrews debut bollywood film stars Shahid Kapoor : സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ഷാഹിദ് കപൂർ ആണ് റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകനായി എത്തുന്നത്. സിദ്ധാർത്ഥ് റോയ് കപൂർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന

ചിത്രത്തിലെ നായിക ആരാണെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നടി പൂജ ഹെഡ്ജെ ആണ് റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായി എത്തുന്നത്. പൂജ ഹെഡ്ജെയുടെ ജന്മദിനത്തിൽ ആണ് അണിയറ പ്രവർത്തകർ ഈ പ്രഖ്യാപനം നടത്തിയത്. സിദ്ധാർത്ഥ് റോയ് കപൂർ, ഷാഹിദ് കപൂർ, റോഷൻ ആൻഡ്രൂസ് എന്നിവർ പൂജ ഹെഡ്ജെക്കൊപ്പം ബർത്ത് ഡേ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം!! ഷാഹിദ് കപൂറിന്റെ നായിക ആരാണെന്ന് വെളിപ്പെടുത്തി | Rosshan Andrrews debut bollywood film stars Shahid Kapoor

സിദ്ധാർത്ഥ് റോയ് കപൂറിന്റെ ഉടമസ്ഥതയിലുള്ള റോയ് കപൂർ ഫിലിംസിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. “ഈ യാത്രയിൽ പിറന്നാളുകാരി പൂജ ഹെഡ്ജെ ഞങ്ങളോടൊപ്പം ചേർന്നതോടെ ഞങ്ങളുടെ ആവേശകരമായ ആക്ഷൻ – പാക്ക്ഡ് അഡ്വഞ്ചർ കൂടുതൽ ആവേശകരമായി. ഞങ്ങളുടെ സുന്ദരിയായ മുൻനിര താരത്തിന് ഉല്ലാസത്തിന്റെയും സന്തോഷത്തിന്റെയും ഒരു ജന്മദിനം ആശംസിക്കുന്നു,” പ്രൊഡക്ഷൻ ഹൗസ്

അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. 2022-ൽ പുറത്തിറങ്ങിയ ‘സാറ്റർഡേ നൈറ്റ്’ ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും ഒടുവിലെ ചിത്രം. നേരത്തെ, റോഷൻ ആൻഡ്രൂസ് തന്നെ സംവിധാനം ചെയ്ത മലയാള ചിത്രമായ ‘ഹൗ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ’36 വയദിനിലെ’ എന്ന ചിത്രം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരുന്നു. ഇതിനുശേഷം ഇത് ആദ്യമായിയാണ് മറ്റൊരു ഭാഷയിൽ റോഷൻ ആൻഡ്രൂസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. 

Read Also : ശ്വേതാ മേനോൻ, ഗൗരി കിഷൻ ചിത്രങ്ങൾ ഉൾപ്പടെ ഇന്ന് തിയേറ്ററുകളിൽ എത്തിയ ആറ് മലയാള സിനിമകൾ

Rosshan Andrrews debut bollywood film stars Shahid Kapoor

BollywoodRosshan AndrrewsShahid Kapoor
Comments (0)
Add Comment