ശ്രീലങ്കൻ പര്യടനത്തിലെ 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ആതിഥേയർക്ക് മുന്നിൽ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിന മത്സരത്തിൽ 110 റൺസിന്റെ കൂറ്റൻ പരാജയം ആണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 26.1 ഓവറിൽ 138 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.
ഇതോടെ 27 വർഷങ്ങൾക്ക് ശേഷം ഒരു ഉഭയകക്ഷി ഏകദിന പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടിരിക്കുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ ഈ നാണക്കേട് രോഹിത് ശർമയുടെ പേരിലും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിനു മുൻപ് രണ്ട് തവണയാണ് ഇന്ത്യ ശ്രീലങ്കക്ക് മുന്നിൽ ഉഭയകക്ഷി ഏകദിന പരമ്പരയിൽ അടിയറവ് പറഞ്ഞിട്ടുള്ളത്. 1993-ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ
2-1 ന് പരാജയം നേരിട്ടു. ഇതിന് ശേഷം 1997-ൽ സച്ചിൻ ടെണ്ടുൽക്കർ നായകനായ ഇന്ത്യൻ ടീം 3-0 ത്തിന് ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് പരാജയപ്പെടുകയുണ്ടായി. ഈ നാണക്കേടിന് ശേഷം ഇത് ആദ്യമായിയാണ് ഇന്ത്യ ഒരു ഉഭയകക്ഷി ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് പരാജയപ്പെടുന്നത്. മത്സരത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇതിനോട് ഇങ്ങനെ പ്രതികരിച്ചു, “നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഒരിക്കലും അലംഭാവം ഉണ്ടാകില്ല. ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ അതിനുള്ള സാധ്യതയില്ല. എന്നാൽ നല്ല ക്രിക്കറ്റിന് നിങ്ങൾ ക്രെഡിറ്റ് നൽകണം. ശ്രീലങ്ക ഞങ്ങളേക്കാൾ നന്നായി കളിച്ചു.”
“ഈ സീരീസിൽ നിന്നുള്ള പോസിറ്റീവുകളേക്കാൾ ഒരുപാട് മേഖലകൾ നമ്മൾ കാണേണ്ടതുണ്ട്, കാരണം അടുത്ത തവണ അത്തരം സാഹചര്യങ്ങൾ വരുമ്പോൾ നമ്മൾ നന്നായി തയ്യാറാകേണ്ടതുണ്ട്. ഈ കാര്യങ്ങൾ സംഭവിക്കുന്നു, പരമ്പര നഷ്ടം ലോകാവസാനമല്ല, നിങ്ങൾക്ക് അവിടെയും ഇവിടെയും വിചിത്രമായ ഒരു പരമ്പര നഷ്ടപ്പെടും, പക്ഷേ തോൽവിക്ക് ശേഷം നിങ്ങൾ എങ്ങനെ മടങ്ങിവരുന്നു ചിന്തിക്കേണ്ടത്,” രോഹിത് പറഞ്ഞു. Rohit Sharma speaks about India odi series lost against Srilanka