സഞ്ജു സാംസൺ ഫൈനലിൽ കളിക്കും, എല്ലാത്തിനും ഒരു കാരണമുണ്ട്!! രോഹിത് ശർമ്മ പറഞ്ഞത്

Rohit Sharma selection proves decisive for India: ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ, രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിന് ആരാധകരുടെ ഭാഗത്തുനിന്നും മുൻ താരങ്ങളുടെ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ എത്തിച്ചേരുകയാണ്. നേരത്തെ ഇന്ത്യൻ ടീമിന്റെ പല തീരുമാനങ്ങളിലും സെലക്ടർമാരും പരിശീലകനും ഒപ്പം ക്യാപ്റ്റനും പഴി കേൾക്കേണ്ടി വന്നിരുന്നു. ലോകകപ്പ് ടീമിനെ

തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പോലും വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു, വെസ്റ്റ് ഇൻഡീസ് – അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിനു വേണ്ടി എന്തിനാണ് നാല് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത് എന്നത്. ഇതിന് അന്ന് മാധ്യമങ്ങളോട് രോഹിത് മറുപടി പറഞ്ഞത് ഇങ്ങനെയാണ്, “എനിക്ക് എന്റെ ടീമിൽ നാല് സ്പിന്നർ മാരെ വേണം, അത് എന്തിനാണെന്ന് വെളിപ്പെടുത്താൻ എനിക്ക് ഇപ്പോൾ സാധിക്കില്ല.” ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞദിവസം നടന്ന സെമിഫൈനൽ മത്സരമാണ് 

തന്നോട് അന്ന് ചോദിച്ച ചോദ്യത്തിന് മറുപടി എന്ന് രോഹിത് പറയാതെ പറഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ കുൽദീപ് യാദവും, അക്സർ പട്ടേലും വിക്കറ്റുകൾ മികച്ച പ്രകടനം നടത്തിയപ്പോൾ, റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ച് രവീന്ദ്ര ജഡേജയും മികവുപുലർത്തി. ഇന്ത്യൻ ടീമിന്റെ ജയത്തിൽ നിർണായകമായത് സ്പിന്നർമാരുടെ പ്രകടനമായിരുന്നു. അതായത് തന്റെ ടീമിൽ ഉൾപ്പെടുത്തിയവരെ കൃത്യമായി ഉപയോഗിക്കാൻ രോഹിത്തിന് അറിയാം. ഈ സാഹചര്യത്തിൽ ഫൈനൽ മത്സരത്തിൽ സഞ്ജു സാംസണെ രോഹിത് ഉപയോഗിക്കാനുള്ള സാധ്യത കാണുന്നു. ബൗൾ എറിയുന്നില്ല എന്നതുകൊണ്ട് തന്നെ

ശിവം ഡ്യൂബെയെ ഒരു ബാറ്റർ ആയി മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുക. മോശം ഫോമിൽ ബാറ്റ് ചെയ്യുന്ന, ഡ്യൂബെക്ക്‌ പകരം ഫൈനൽ മത്സരത്തിൽ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കാൻ സഞ്ജുവിനെ ഉൾപ്പെടുത്തിയാൽ അതിൽ അതിശയപ്പെടാനില്ല. നേരത്തെ, ടൂർണമെന്റിന്റെ തുടക്കത്തിൽ മുഹമ്മദ് സിറാജിനെയാണ് കളിപ്പിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ആ അവസരം കുൽദീപിന് ആണ് നൽകിയിരിക്കുന്നത്. അതായത് എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും അവസരം ലഭിക്കാം. യശാവി ജയ്സ്വാൽ, സഞ്ജു സാംസൺ എന്നിവരിൽ ഒരാൾക്ക് ഫൈനൽ മത്സരത്തിൽ അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

Rohit SharmaSanju SamsonWorld Cup
Comments (0)
Add Comment