മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുന്ന മൂന്നാമത്തെ ചിത്രം!! റോബി വർഗീസ് രാജിന്റെ കരിയറിലെ എല്ലാ തുടക്കങ്ങളും മമ്മൂട്ടിയുമൊത്ത്
Roby Varghese Raj Relationship With Mammootty : മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ ഇപ്പോൾ തീയേറ്ററുകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. നവാഗതനായ റോബി വർഗീസ് രാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാൽ, റോബി ഇത് ആദ്യമായി അല്ല മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം റോബി പ്രവർത്തിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. ഒരു ഛായാഗ്രഹകൻ ആയിയാണ് റോബി വർഗീസ് രാജ് തന്റെ കരിയർ ആരംഭിച്ചത്. പ്രശസ്ത ഛായാഗ്രഹകൻ ജോമോൺ ടി ജോണിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തനം ആരംഭിച്ച റോബി, 2016-ലാണ് സ്വതന്ത്ര ഛായാഗ്രഹകൻ ആയത്. എകെ സാജൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ക്യാമറയിൽ പകർത്തിയത് റോബി വർഗീസ് രാജ് ആയിരുന്നു. തുടർന്ന് തന്റെ രണ്ടാമത്തെ ചിത്രവും അദ്ദേഹം മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചു.
ഹനീഫ് അദേനി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഫാദർ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ റോബി വർഗീസ് രാജ് ആയിരുന്നു. ശേഷം, ‘ക്യാപ്റ്റൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘ലവ് ആക്ഷൻ ഡ്രാമ’, ‘വെള്ളം’, ‘ഈശോ’, ‘ജോൺ ലൂതർ’ തുടങ്ങിയ സിനിമകൾക്കും റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിച്ചു. ഇപ്പോൾ, സംവിധായകൻ എന്ന റോളിൽ തന്റെ കരിയറിൽ അരങ്ങേറ്റം കുറിക്കുമ്പോൾ,
അതും മമ്മൂട്ടിക്ക് ഒപ്പം ആണ് എന്നത് കാലത്തിന്റെ കൗതുകം ആയി. ഇപ്പോൾ, ‘കണ്ണൂർ സ്ക്വാഡ്’ പ്രേക്ഷകർ ഏറ്റെടുക്കുകയും, വലിയ വിജയമായി മാറുകയും ചെയ്തതോടെ, ചിത്രത്തിന്റെ സക്സസ് സെലിബ്രേഷൻ ആഘോഷിച്ചിരിക്കുകയാണ്.
Read Also: അച്ഛന് സംഭവിച്ച സാമ്പത്തിക നഷ്ടം!! 34 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ വെച്ച് വിജയം കൊയ്ത് മക്കൾ