ഞങ്ങൾ ഇനി രണ്ടല്ല മൂന്നായി!! കുഞ്ഞാവയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്ത് മാത്തുക്കുട്ടി

RJ Mathukkutty wife welcomes their baby: ‘ഉടൻ പണം’ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ആർ ജെ മാത്തുക്കുട്ടി. നിർമ്മാതാവ്, നടൻ, ആർ ജെ എന്നീ നിലകളിലൊക്കെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. 2023 ഡിസംബർ മാസത്തിലായിരുന്നു മാത്തുക്കുട്ടിയും ഡോക്ടർ എലിസബത്തും തമ്മിലുള്ള വിവാഹം.

വിവാഹത്തിൻറെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ, കുഞ്ഞിൻറെ ജെൻഡർ റിവീൽ ചെയ്തുകൊണ്ട് തങ്ങളുടെ ആദ്യത്തെ കണ്മണിയെ സ്വാഗതം ചെയ്ത സന്തോഷം മാത്തുക്കുട്ടി പങ്കുവെച്ചിക്കുരുന്നു.

തങ്ങളുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ തങ്ങൾക്കൊപ്പം ഒരു കുഞ്ഞ് അതിഥി ഉണ്ടായിരിക്കും എന്നതിന്റെ സൂചന താരം നേരത്തെ ആരാധകർക്ക് നൽകിയിരുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് കമെന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്തുക്കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ഏപ്രിൽ മാസത്തോടെ തങ്ങളുടെ ജീവിതത്തിലേക്ക്

ഒരു കുഞ്ഞെത്തുന്ന സന്തോഷവും താരം ആളുകളിലേക്ക് എത്തിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് മാത്തുക്കുട്ടിയും എലിസബത്തും ജീവിതത്തിൽ ഒന്നു ചേർന്നത്. അതിൻറെ സന്തോഷവും മാത്തുക്കുട്ടിയുടെ ജന്മദിനത്തിൽ എലിസബത്ത് പങ്കുവെച്ച പോസ്റ്റിൽ നിന്ന് വ്യക്തമാണ്. ആർജെ എന്ന നിലയിൽ പ്രശസ്തനായ താരം ‘കുഞ്ഞെൽദോ’ എന്ന ചിത്രം സംവിധാനം ചെയ്താണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.

babycelebrity familyRJ Mathukkutty
Comments (0)
Add Comment