ലങ്കൻ കടുവകളെ ഞെട്ടിച്ച് അരങ്ങേറ്റക്കാരൻ റിയാൻ പരാഗ്, ആവേശം പ്രകടമാക്കി വിരാട് കോഹ്ലി

ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിന മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യക്ക് ഏറെ നിർണായകമായ മത്സരത്തിൽ, ടോസ് നേടിയ ആതിഥേയർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് മികച്ച ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക കാഴ്ചവച്ചത്. ശ്രീലങ്കൻ നിരയിൽ ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (96) സെഞ്ചുറിക്ക് അരികിൽ എത്തിയപ്പോൾ,

വിക്കറ്റ് കീപ്പർ കുശാൽ മെന്റീസ് (59) അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തു. ഓപ്പണർ പതും നിസാങ്ക (45), കമിന്റു മെൻഡിസ് (23) തുടങ്ങിയവരുടെ കൂടി സംഭാവനകൾ കൂട്ടിച്ചേർന്നതോടെ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് ആണ് ശ്രീലങ്ക നേടിയിരിക്കുന്നത്. അതേസമയം ഇന്ത്യൻ ബൗളർമാരിൽ, ഗംഭീര പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് അരങ്ങേറ്റതാരം റിയാൻ പരാഗ്. ഓൾറൗണ്ടറുടെ അരങ്ങേറ്റ ഏകദിന മത്സരമായിരുന്നു ഇത്. അരങ്ങേറ്റ ഏകദിന മത്സരത്തിൽ, 

9 ഓവറുകൾ ബൗൾ ചെയ്ത റിയാൻ പരാഗ് 54 റൺസ് വഴങ്ങി 3 വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. സെഞ്ചുറിക്ക് അരികിൽ എത്തിയ ആവിഷ്ക ഫെർണാണ്ടോ, ക്യാപ്റ്റൻ ചരിത് അസലാങ്ക (10), കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ചുറി പ്രകടനം കാഴ്ചവച്ച ദുനിത് വെല്ലാലഗെ (2) എന്നിവരുടെ നിർണായക വിക്കറ്റുകൾ ആണ് പരാഗ് വീഴ്ത്തിയത്. രണ്ട് പേരെ വിക്കറ്റിന് മുന്നിൽ കുടുക്കിയ പരാഗ്, വെല്ലാലഗെയെ ബൗൾഡ് ആക്കുകയായിരുന്നു. റിയാൻ പരാഗിന്റെ പ്രകടനം കണ്ട് ആവേശഭരിതനായ വിരാട് കോഹ്ലിയുടെ ആക്ഷനുകൾ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിമർപ്പിലാക്കി. കോഹ്ലിയാണ് പരാഗിന് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാപ്പ് കൈമാറിയത്. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ 1-0 ത്തിന് പിറകിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ പരമ്പര നഷ്ടം ഒഴിവാക്കാൻ വിജയിച്ചേ മതിയാകൂ. Riyan Parag great bowling performance in debut India vs Srilanka

Indian Cricket TeamSrilankaVirat Kohli
Comments (0)
Add Comment