എസ് ജാനകിയുടെ ഗാനത്തിന്റെ താളത്തിൽ ഗോളടിച്ച് റിയൽ മാഡ്രിഡ്!! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Real Madrid match highlights set to the backdrop of a Malayalam evergreen song : ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് റിയാൽ മാഡ്രിഡ്. കേരളത്തിലും ഈ സ്പാനിഷ് ക്ലബ്ബിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ, തങ്ങളുടെ ഒരു ഗോൾ വീഡിയോ ഒരു മലയാളം ഗാനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് റിയൽ മാഡ്രിഡ്.

അടുത്തിടെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ, നപ്പോളിക്കെതിരെ റിയൽ മാഡ്രിഡ് 3-2 എന്ന സ്കോർ ലൈനിൽ വിജയിച്ചിരുന്നു. മത്സരത്തിൽ വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയവരാണ് റിയൽ മാഡ്രിഡിന്റെ ഗോളുകൾ സ്കോർ ചെയ്തത്. റിയൽ മാഡ്രിഡിന്റെ ഗോളുകൾ കാണിക്കുന്ന വീഡിയോക്ക് ആണ് അവർ ഒരു മലയാള ഗാനത്തിന്റെ പശ്ചാത്തലം നൽകിയിരിക്കുന്നത്.

എസ് ജാനകിയുടെ ഗാനത്തിന്റെ താളത്തിൽ ഗോളടിച്ച് റിയൽ മാഡ്രിഡ്!! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | Real Madrid Highlights With Malayalam Song

1983-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ ‘ആ രാത്രി’ എന്ന ചിത്രത്തിലെ ‘കിളിയേ കിളിയേ’ എന്ന ഗാനമാണ് റിയൽ മാഡ്രിഡ് പങ്കുവെച്ചിരിക്കുന്നത്. പൂവച്ചാൽ ഖാദറിന്റെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയപ്പോൾ, എസ് ജാനകി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. “ഞങ്ങൾ അത് ആസ്വദിച്ചു,” എന്ന ക്യാപ്ഷൻ ആണ് വീഡിയോക്കൊപ്പം റിയൽ മാഡ്രിഡ് കുറിച്ചിരിക്കുന്നത്.

നിരവധി മലയാളികളാണ് ഈ വീഡിയോയുടെ കമന്റ് ബോക്സിൽ തങ്ങളുടെ സന്തോഷം അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ റിയൽ മാഡ്രിഡ് ഒസാസുനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ, വിനീഷ്യസ് ജൂനിയർ, ജോസേലു എന്നിവർ ഓരോ ഗോൾ വീതവും സ്കോർ ചെയ്തു. വീഡിയോ കാണാം Real Madrid Reel

Read Also: നമ്മുടെ സൂപ്പർസ്റ്റാറിനൊപ്പം!! അഡ്രിയൻ ലൂണയുടെ മാജിക്കിനായി കാത്തിരിപ്പിലാണ് നടൻ പെപ്പെ

Real Madrid match highlights set to the backdrop of a Malayalam evergreen song

MammoottyReal MadridSong
Comments (0)
Add Comment