ജിൻ്റോ അല്ല യഥാർത്ഥ ബിഗ് ബോസ് വിന്നർ!! രസ്മിൻ ആണ് ശരിയെന്ന് ആരാധകർ

Rasmin talks about Bigg Boss winner Jinto: ബിഗ് ബോസ് മലയാളം സീസൺ 6-ലെ മത്സരാർത്ഥികൾ എല്ലാവരും തന്നെ മത്സരത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങൾക്കു മുൻപിലും സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ, ബിഗ് ബോസ് ജേതാവ് ജിന്റോ ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മാറി നടക്കുന്നതായി കാണപ്പെടുന്നു. സോഷ്യൽ മീഡിയയിലും താരം അത്ര സജീവമല്ല. 

മുൻപുള്ള സീസണുകളിലെ വിജയികളെ സംബന്ധിച്ചു നോക്കിയാൽ, ജിന്റോ നിലവിൽ സോഷ്യലി ഒട്ടും ആക്റ്റീവ് അല്ല എന്ന് പറയാം. സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ എന്നിവർ എല്ലാവരും തന്നെ ഓൺലൈൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നതിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതിലും പിശുക്ക് കാണിച്ചിരുന്നില്ല. എന്നാൽ, ജിന്റോ ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നതിൽ 

ഒരു വിഭാഗം ആരാധകർക്ക് പരിഭവം ഉണ്ട്. അതേസമയം, ജിന്റോ പൈഡ് ഇന്റർവ്യൂകൾ മാത്രമാണ് നൽകുന്നത് എന്നും ആക്ഷേപം നിലനിൽക്കുന്നു. ജിന്റോ പ്രതികരിക്കണമെങ്കിൽ അദ്ദേഹം പൈസ ആവശ്യപ്പെടുന്നു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ രസ്മിൻ പ്രതികരിച്ചിരിക്കുകയാണ്. ജിന്റോയുടെ പല പ്രവർത്തികളിലും ബിഗ് ബോസ് വീട്ടിൽ എതിർ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു, 

അത്തരം വാദങ്ങളിൽ എല്ലാം താൻ ഉറച്ചുനിൽക്കുന്നു എന്ന് രസ്മിൻ പറഞ്ഞു. അതേസമയം, ജിന്റോ ജേതാവായതിനെ സംബന്ധിച്ചോ മറ്റോ കൂടുതൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന രസ്മിൻ, ജാസ്മിൻ ആയിരുന്നു ബിഗ് ബോസ് വിജയി ആകേണ്ടത് എന്ന് വീണ്ടും ആവർത്തിച്ചു. വലിയ ഒരു വിഭാഗം പ്രേക്ഷകർ ജാസ്മിനെ ജേതാവായി കാണുന്നു എന്നും റസ്മിൻ അഭിപ്രായപ്പെട്ടു. 

Bigg BossCelebrity NewsJinto
Comments (0)
Add Comment