Ranbir Kapoor 'Animal' movie collection worldwide

കിംഗ് ഖാനും ടൈഗർ ഖാനും പിന്നാലെ രൺബീർ, ‘അനിമൽ’ ബോക്സ്ഓഫീസ് കുതിപ്പ് തുടരുന്നു

Ranbir Kapoor ‘Animal’ movie collection worldwide. Animal movie collection

Ranbir Kapoor ‘Animal’ movie collection worldwide : രൺബീർ കപൂർ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘അനിമൽ’ ബോക്സ് ഓഫീസിൽ ഗംഭീര കുതിപ്പ് തുടരുകയാണ്. സന്ദീപ് റെഡ്‌ഡി വാങ സംവിധാനം ചെയ്ത ആക്ഷൻ – ഡ്രാമ ചിത്രം ഡിസംബർ 1-നാണ് തിയേറ്ററുകളിൽ എത്തിയത്. ഏകദേശം 100 കോടി രൂപ ബഡ്ജറ്റിൽ ആണ്, ടി-സീരീസ് ഫിലിംസ്, ഭദ്രകാളി പിക്ചർസ്,

സീൻ1 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിംഗ് നേടിയ നാലാമത്തെ ചിത്രമായി ‘അനിമൽ’ മാറിയിരുന്നു. ശേഷം, ഫസ്റ്റ് ഡേ തന്നെ 63.8 കോടി രൂപ കളക്ട് ചെയ്ത ‘അനിമൽ’, രണ്ടാം ദിനം 58.37 കോടി രൂപയും, മൂന്നാം ദിനം 71.46 കോടി രൂപയും സമ്പാദിച്ചു. ഇപ്പോൾ, 6 ദിനങ്ങൾ പിന്നിടുമ്പോൾ, പുതിയ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ‘അനിമൽ’.

Ranbir Kapoor 'Animal' movie collection worldwide

ആദ്യ വാരം അവസാനിക്കുന്നതിന് മുന്നേ തന്നെ, ‘അനിമൽ’ 500 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, 6 ദിനങ്ങളിലെ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം, 527.6 കോടി രൂപയാണ് ‘അനിമൽ’-ന് ലഭിച്ച വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ ആയി കണക്കാക്കുന്നത്. ഇത് ബോളിവുഡ് സിനിമ ലോകത്ത് പുതിയ ഒരു വഴി തുറക്കലിനു കൂടി കാരണമായിരിക്കുന്നു.

ബോളിവുഡ് സിനിമകൾ പ്രതിസന്ധി നേരിട്ട 2023-ൽ, ഷാറുഖ് ഖാന്റെ ‘ജവാൻ’, ‘പത്താൻ’ എന്നീ സിനിമകൾ ഗംഭീര വിജയം നേടിയപ്പോൾ, സൽമാൻ ഖാന്റെ ‘ടൈഗർ’ഉം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിന് ശേഷം, ഇപ്പോൾ ‘അനിമൽ’ ബോക്സ് ഓഫീസിൽ വലിയ നേട്ടം കൈവരിക്കുന്നതോടെ, രൺബീർ കബൂറിന്റെ സ്റ്റാർ വാല്യൂ ബോളിവുഡ് ലോകത്ത് കൂടുതൽ ഉയരങ്ങളിലേക്ക് ഉയരുകയാണ്.

Read Also: ഒന്നല്ല ഒൻപത് സിനിമകൾ, ഈ വാരം ഒടിടി പ്രേക്ഷകർക്ക് ആഘോഷം

Ranbir Kapoor Animal movie collection worldwide