Rajisha Vijayan sparks marriage rumors: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച രജിഷ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന സിനിമയിലൂടെ കരിയർ ആരംഭിക്കുകയും, ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ, രജിഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അഭ്യൂഹങ്ങളും ചർച്ചകളും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. ഛായാഗ്രഹകൻ ടോബിൻ തോമസ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഈ ചർച്ചകൾക്ക് ആധാരം. രജിഷക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്,
“1461 ദിവസങ്ങൾ, സൂര്യന് ചുറ്റും മറ്റൊരു യാത്രക്കായി എണ്ണുന്നു. ഇവിടെ കൂടുതൽ സ്നേഹവും ചിരിയും അന്യോന്യം ഉള്ള വിചിത്രതകൾ സഹിക്കലും ഉണ്ട്,” എന്ന് ടോബിൻ തോമസ് കുറിച്ചു. ഇതിന് മറുപടിയായി രജിഷ ഇങ്ങനെ എഴുതി, “1461 = 30 x? + 1 x? – 1x? – 2 x? ശൂന്യതയിൽ തിരയുന്നു.” ടോബിൻ തോമസിനെ ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നു.
കൂടാതെ, അഭിനേത്രികളായ അഹാന കൃഷ്ണ, മമിത ബൈജു, നിരഞ്ജന അനൂപ്, നൂറിൻ ശരീഫ് തുടങ്ങിയവർ ഈ പോസ്റ്റിന് കമന്റ് ചെയ്തതോടെ, ഇരുവരും പ്രണയത്തിലാണോ, വിവാഹിതരാകാൻ ഒരുങ്ങുകയാണോ എന്ന തലങ്ങളിൽ ആരാധകർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തിരിക്കുന്നു. രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ, ‘ലവ്ഫുളി യുവർസ് വേദ’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ കൂടിയാണ് ടോബിൻ തോമസ്.