പള്ളിപ്പെരുന്നാളിന് കളിപ്പാട്ട വിൽപ്പനക്ക് എത്തിയ രാജസ്ഥാനി നാടോടിപ്പെൺകുട്ടികൾ സൂപ്പർ മോഡൽസ് ആയ കഥ

Rajasthani folk girls to supermodels viral video: നമ്മുടെ നാട്ടിൻ പുറത്തെ ഉത്സവങ്ങളിലും നേർച്ചകളിലും പള്ളിപ്പെരുന്നാളുകളിലും എല്ലാം, കളിപ്പാട്ടങ്ങളും മറ്റും വിൽക്കാൻ എത്തുന്ന അന്യസംസ്ഥാന നാടോടി പെൺകുട്ടികൾ ഒരു സാധാരണ കാഴ്ചയാണ്. കാണാൻ വളരെ ഭംഗിയുള്ള പെൺകുട്ടികൾ, പഠിക്കാൻ പോകേണ്ട പ്രായം, എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾ

അവരെ ഈ ചെറുപ്രായത്തിൽ തന്നെ ജോലി ചെയ്യാൻ നിർബന്ധിതരാക്കിയിരിക്കുന്നു, ഇത്തരത്തിൽ പല ചിന്തകൾ ആവാം ഈ കുട്ടികളെ കാണുമ്പോൾ ആളുകളുടെ മനസ്സിൽ ഓടിയെത്തുക. എന്നാൽ, ഇവരുടെ ജീവിത പശ്ചാത്തലത്തിൽ നമ്മളെക്കൊണ്ട് സാധിക്കുന്ന ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ട്, അവരുടെ പേര് പ്രിൻസി ബിജു.

പള്ളിപ്പെരുന്നാളിന് കളിപ്പാട്ട വില്പനക്ക് എത്തിയ രാജസ്ഥാനി നാടോടി പെൺകുട്ടികൾ, ഇവരെ കണ്ടപ്പോൾ ആലക്കോട്, കരുവൻചാൽ നെയോറ ബ്യൂട്ടി പാർലർ ഉടമ പ്രിൻസി ബിജുവിന് ഒരു ആശയം ഉദിച്ചു. ഈ പെൺകുട്ടികളെ തന്റെ പാർലറിലേക്ക് ക്ഷണിക്കുകയും, അവിടെവച്ച് പ്രിൻസി തന്റെ കലാവിരുത് കാണിക്കുകയും ചെയ്തു. ശേഷം, രാജസ്ഥാനി നാടോടി പെൺകുട്ടികളിൽ സംഭവിച്ച മാറ്റം കൗതുകം തന്നെ.

കളിപ്പാട്ട വില്പനക്ക് എത്തിയ നാടോടി പെൺകുട്ടികൾ, രണ്ട് സൂപ്പർ മോഡലുകൾ ആയി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിന്റെ വീഡിയോ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആവുകയും ചെയ്തു. വലിയ മാറ്റമാണ് ആ പെൺകുട്ടികൾക്ക് സംഭവിച്ചത്, അവരുടെ ലുക്കിൽ വന്ന മാറ്റം കാഴ്ചക്കാരെ അമ്പരപ്പിച്ചു. തീർച്ചയായും, ഇത് ആ പെൺകുട്ടികളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. വീഡിയോ കാണാം

ChildrenViral Kidviral video
Comments (0)
Add Comment