മഴ കളിച്ചാൽ രാജസ്ഥാൻ റോയൽസ് പുറത്തോ!! ഐപിഎൽ പ്ലേഓഫ് നിയമങ്ങളിൽ ബിസിസിഐ മാറ്റം

Rajasthan Royals vs Sunrisers Hyderabad qualifier 2 preview: ഐപിഎൽ 2024-ലെ രണ്ടാം ക്വാളിഫയർ മത്സരത്തിന് ഇന്ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം വേദിയാകും. മത്സരത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസും, പാറ്റ് കമ്മിൻസ് നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരവുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളിൽ ഒന്നാണ്, മഴപെയ്താൽ മത്സരഫലം എന്താകും എന്നത്. 

ഇതുവരെ ഈ സീസണിൽ മൂന്ന് മത്സരങ്ങൾ മഴമൂലം ഫലം ഇല്ലാതെ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്ലേഓഫ് മത്സരങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ സീസണിൽ ഫൈനൽ മത്സരത്തിന് മാത്രമാണ് ബിസിസിഐ റിസർവ് ദിനം അനുവദിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി, ഈ സീസണിലെ എല്ലാ പ്ലേഓഫ് മത്സരങ്ങൾക്കും റിസർവ് ദിനം അനുവദിനീയമാണ്. എന്നാൽ, റിസർവ് ദിനവും മഴ മൂലം നഷ്ടമായാൽ എന്ത് സംഭവിക്കും?

മത്സരം നിശ്ചയിച്ച ദിനം, ഗെയിം പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ, അതിന്റെ തൊട്ടടുത്ത റിസർവ് ദിനത്തിൽ മത്സരം നടത്താവുന്നതാണ്. എന്നാൽ, റിസർവ് ദിനവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഐപിഎൽ ലീഗ് പോയിന്റ് പട്ടികയിലെ ഉയർന്ന സ്ഥാനക്കാർ ആയിരിക്കും ഫൈനലിലേക്ക് പ്രവേശിക്കുക. അതായത്, നെറ്റ് റൺ റേറ്റ് വ്യത്യാസത്തിൽ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തതിനാൽ, 

ക്വാളിഫയർ 2 മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ, സൺറൈസസ് ഹൈദരാബാദ് ഫൈനലിൽ പ്രവേശിക്കും. അതേസമയം, നിലവിലെ സാഹചര്യത്തിൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ, ഇന്ന് മഴ പെയ്യാനുള്ള സാധ്യത 5% മാത്രമാണ് കണക്കാക്കുന്നത്. റിസർവ് ദിനത്തിലെ മഴ സാധ്യത 10% ആണ്. അതുകൊണ്ടുതന്നെ, ക്വാളിഫയർ 2 മത്സരം മഴമൂലം തടസ്സപ്പെടില്ല എന്ന് തന്നെയാണ് കരുതുന്നത്. 

IPLRajasthan RoyalsSanju Samson
Comments (0)
Add Comment