Rahul Easwar and Deepa blessed with a baby : എഴുത്തുകാരൻ, നിരൂപകൻ, അവതാരകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി വ്യത്യസ്ത തലങ്ങളിൽ തന്റെ കഴിവ് പ്രകടിപ്പിക്കുകയും, ജനപ്രീതി ആകർഷിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് രാഹുൽ ഈശ്വർ. ടെലിവിഷൻ അവതാരികയായിരുന്ന ദീപയാണ് രാഹുൽ ഈശ്വറിന്റെ ഭാര്യ. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം
പങ്കുവെച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിനും ദീപക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു. തങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത പങ്കുവെച്ചതിനൊപ്പം, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും രാഹുൽ ഈശ്വർ അറിയിച്ചു. ദീപയുടെയും കുഞ്ഞിന്റെയും ഒപ്പം ഉള്ള ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ പേരും രാഹുൽ ഈശ്വർ അറിയിച്ചു.
രാഹുലിന്റെയും ദീപയുടെയും മൂത്ത മകന്റെ പേര് യാഗ് രാഹുൽ ഈശ്വർ എന്നാണ്. ഇപ്പോൾ രണ്ടാമത്തെ മകന്, യുഗ് രാഹുൽ ഈശ്വർ എന്നാണ് പേരിട്ടിരിക്കുന്നത്. “ആൺ കുഞ്ഞ് പിറന്നു. യുഗ് രാഹുൽ ഈശ്വർ എന്നാണ് പേര്, യാഗ് രാഹുൽ ഈശ്വറിന്റെ സഹോദരൻ. അമ്മ ദീപയും, കുഞ്ഞും സുഖമായി ആരോഗ്യമുള്ളതായി ഇരിക്കുന്നു. പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ,” രാഹുൽ ഈശ്വർ കുറിച്ചു.
ദിവസങ്ങൾക്ക് മുൻപ് ദീപ ഈശ്വർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ, അവരുടെ ജീവിതത്തിലെ ഈ സന്തോഷവാർത്ത കൂടി പുറത്തുവന്നതോടെ, ഇരുവരെയും സ്നേഹിക്കുന്ന നിരവധി പേർക്ക് അത് സന്തോഷം നൽകിയിരിക്കുകയാണ്. Rahul Easwar and Deepa blessed with a baby boy and revealed baby boy name.
Read Also: മുത്തശ്ശിയായി ലക്ഷ്മി നായർ!! സന്തോഷം പങ്കുവെച്ച് അനുരാധ, ആശീർവാദങ്ങളുമായി ആരാധകർ