രാജസ്ഥാൻ റോയൽസ് തന്ത്ര മാറ്റത്തിലേക്ക്!! കുമാർ സംഗക്കാരക്ക് പകരം സഞ്ജു സാംസന്റെ ആദ്യ ഗുരു

ഐപിഎൽ 2025-ന് മുന്നോടിയായി വലിയ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. പ്രഥമ സീസണിലെ ജേതാക്കൾ, സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിൽ 2022-ൽ ഫൈനലിസ്റ്റുകൾ ആവുകയും, കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പരിശീലക തലത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ 4 സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ 

മുഖ്യ പരിശീലകൻ ആയിരുന്ന കുമാർ സംഘക്കാര ആ സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുമാർ സംഘക്കാര ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകൻ ആയേക്കും എന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് രാജസ്ഥാൻ റോയൽസ് പുതിയ പരിശീലകനെ കണ്ടെത്താൻ നിർബന്ധിതരായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ പരിശീലകൻ ആയിരുന്ന മാത്യു മോട്ട്, 

കഴിഞ്ഞ മാസം ആ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസിബി ശ്രീലങ്കൻ ഇതിഹാസ താരത്തെ പരിശീലക പദവിയിലേക്ക് പരിഗണിക്കുന്നത്. കുമാർ സംഘക്കാര രാജസ്ഥാൻ റോയൽസിന്റെ പരിശീലക പദവി ഒഴിഞ്ഞാൽ, മുൻ രാജസ്ഥാൻ റോയൽസ് താരവും മുൻ ഇന്ത്യൻ പരിശീലകനും ആയ രാഹുൽ ദ്രാവിഡ് ആയിരിക്കും പുതിയ സീസണിൽ റോയൽസിന്റെ മുഖ്യ പരിശീലകൻ ആവുക എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. 

ഇന്ത്യയെ ടി20 ലോകകപ്പിലേക്ക് നയിച്ച രാഹുൽ ദ്രാവിഡ്, ടൂർണമെന്റിന് ശേഷം സ്ഥാനം ഒഴിയുകയായിരുന്നു. അദ്ദേഹത്തെ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ സമീപിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്ന വേളയിലാണ്, ഇപ്പോൾ അദ്ദേഹം രാജസ്ഥാൻ റോയൽസിന്റെ പരിശീലകൻ ആയേക്കും എന്ന അഭ്യൂഹം ശക്തമാകുന്നത്. രാഹുൽ ദ്രാവിഡിനെ ഗുരു തുല്യനായിയാണ് സഞ്ജു സാംസൺ കാണുന്നത്, അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ കരിയറിലും ഒരു മാറ്റം കൊണ്ടുവന്നേക്കാം. Rahul Dravid likely to replace Kumar Sangakkara as the Rajasthan Royals coach

Rahul DravidRajasthan RoyalsSanju Samson
Comments (0)
Add Comment