Prithviraj Sukumaran Prabhas Salaar movie theatre response: ‘കെജിഎഫ്’ എന്ന സർവ്വകാല ഹിറ്റ് ചിത്രത്തിന്റെ മേക്കേഴ്സ് വീണ്ടും ഒന്നിച്ചു എന്ന തലത്തിൽ ഇന്ത്യൻ സിനിമ ലോകത്ത് വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് ‘സലാർ’. തന്റെ മുൻ സിനിമയെ പോലെ തന്നെ, രണ്ട് ഭാഗങ്ങളിലായി ആണ് പ്രശാന്ത് നീൽ ‘സലാർ’ തയ്യാറാക്കിയിരിക്കുന്നത്.
ഇതിലെ ആദ്യഭാഗമായ ‘സലാർ: പാർട്ട് 1 – സീസ്ഫയർ’ ഇപ്പോൾ തീയറ്ററിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നു. മലയാളികളുടെ ഇഷ്ട നായകൻ പൃഥ്വിരാജ് സുകുമാരനും, തെന്നിന്ത്യയുടെ ബാഹുബലി പ്രഭാസും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ സിനിമയാണ് ‘സലാർ’. ദേവ എന്ന കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിച്ചപ്പോൾ, വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവരിൽ ആരാണ് മികച്ച് നിന്നത് എന്ന അഭിപ്രായം
പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. പ്രഭാസ് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്ന് മലയാളി പ്രേക്ഷകർ ഉൾപ്പെടെ തുറന്നു പറയുന്നു. ഇത്, ‘ബാഹുബലി’ക്ക് ശേഷമുള്ള പ്രഭാസിന്റെ ഒരു തിരിച്ചുവരവായും പലരും കണക്കാക്കുന്നു. അതേസമയം, പൃഥ്വിരാജും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ അവകാശപ്പെടുന്നു. ഒരു പക്കാ മാസ് ആയി ആണ് പൃഥ്വിരാജിനെ ചിത്രത്തിൽ കാണാൻ സാധിച്ചത് എന്ന് പ്രേക്ഷകർ പറയുന്നു.
ജഗപതി ബാബു അവതരിപ്പിക്കുന്ന രാജ മന്നാർ എന്ന കഥാപാത്രത്തിന്റെ മകനായിയാണ് പൃഥ്വിരാജ് വേഷമിട്ടിരിക്കുന്നത്. രാജ മന്നാറിന്റെ പിതാവ് ശിവ മന്നാർ ആയും പൃഥ്വിരാജിനെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് ചിത്രത്തിൽ പൃഥ്വിരാജ് ഇരട്ട റോളിൽ എത്തി എന്ന് വേണം പറയാൻ. അതേസമയം, പ്രഭാസ് – പൃഥ്വിരാജ് എന്നിവരിൽ ആരാണ് മികച്ചു നിൽക്കുന്നത് എന്ന ചോദ്യത്തിന്, ഇരുവരും തുല്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ പ്രകടമാകുന്നത്.
Read Also: പ്രഭാസ് – പൃഥ്വിരാജ് കോംബോ!! സലാർ മൂവി റിവ്യൂ