Prithviraj Sukumaran new movie upcoming update

വരദരാജ മന്നാരുടെ വരവറിയിച്ചു!! ‘ഗുരുവായൂർ അമ്പലനടയിൽ’ ഉൾപ്പടെയുള്ള പൃഥ്വിരാജ് മൂവി അപ്‌ഡേറ്റുകൾ

Prithviraj Sukumaran new movie updates. Prithviraj new movie upcoming. Salaar release date. Empuraan release date

Prithviraj Sukumaran new movie upcoming list : നടൻ പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. പ്രിയതാരത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിച്ചത് പോലെ തന്നെ പ്രിത്വിരാജിന്റെ നിരവധി മൂവി അപ്ഡേറ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ജന്മദിനാശംസകൾ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകൾ റിലീസ് തിയ്യതി ഉൾപ്പടെയുള്ള അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് വില്ലൻ വേഷത്തിൽ എത്തി ഞെട്ടിക്കാൻ ഒരുങ്ങുന്ന ചിത്രമാണ് ‘സലാർ‘. പ്രഭാസ് നായകനായി എത്തുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഡിസംബർ 22-ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിലെ പ്രിത്വിരാജിന്റെ പുതിയ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

Prithviraj Sukumaran new movie upcoming update
Prithviraj Sukumaran new movie upcoming list

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന പുതിയ സിനിമയാണ് ‘എമ്പുരാൻ’. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് ഒരു സ്പെഷ്യൽ വീഡിയോ ആണ് തങ്ങളുടെ സംവിധായകന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിത്വിരാജിന് ജന്മദിനാശംസകൾ നേർന്നത്. 2024 റിലീസ് ആയിയാണ് ‘എമ്പുരാൻ’ ഒരുക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, നിഖില വിമൽ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2024 റിലീസ് ആയിയാണ് ‘ഗുരുവായൂർ അമ്പലനടയിൽ’ ഒരുക്കുന്നത്. തമിഴ് നടൻ യോഗി ബാബുവും ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.

Read Also: അബ്രാം ഖുറേഷി മടങ്ങി വരുന്നു!! മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ ലോഞ്ച് ചെയ്തു

Prithviraj Sukumaran new movie upcoming update