Prithviraj Sukumaran gives movie Empuraan latest update

ആദ്യ പടി എടുത്ത് വെച്ച് ഖുറേശി അബ്രാം!! ‘എമ്പുരാൻ’ ബിഗ് അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

Prithviraj Sukumaran gives movie Empuraan latest update. L2: Empuraan movie update

Prithviraj Sukumaran gives movie Empuraan latest update : മലയാള സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഇപ്പോൾ, ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

2019-ൽ റിലീസ് ചെയ്ത ബോക്സ് ഓഫീസ് വിജയമായി മാറിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ സീക്വൽ ആയി ആണ് ‘എമ്പുരാൻ‘ ഒരുക്കുന്നത്. ‘ലൂസിഫർ’ന് സമാനമായി ‘എമ്പുരാൻ’ന് വേണ്ടിയും മുരളി ഗോപി തന്നെയാണ് തിരക്കഥ രചിക്കുന്നത്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.

Prithviraj Sukumaran gives movie Empuraan latest update
Prithviraj Sukumaran gives movie Empuraan latest update

Empuraan schedule : സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒക്ടോബർ 5-നാണ് ‘എമ്പുരാൻ’ ഷൂട്ടിംഗ് ആരംഭിച്ചത്. ‘എമ്പുരാൻ’-ന്റെ പ്രൊഡക്ഷൻ പാർട്ണറായി ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നിട്ടുണ്ട്. ‘ലൂസിഫർ’-ൽ പ്രേക്ഷകർ കണ്ട കാഴ്ചകൾക്ക് മുൻപുള്ള കാഴ്ചകൾ ആണ് ‘എമ്പുരാൻ’ അവതരിപ്പിക്കുന്നത്. അതായത് സ്റ്റീഫൻ നെടുമ്പള്ളിയുടെ നിഗൂഢതകൾ നിറഞ്ഞ

ഖുറേശി അബ്രാമിന്റെ കഥ ‘എമ്പുരാൻ’ പ്രേക്ഷകർക്ക് കാണിച്ചുതരും. ദീപക് ദേവ് തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് അഖിലേഷ് മോഹൻ ആണ്. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയ താരങ്ങൾ എല്ലാവരും തന്നെ ‘എമ്പുരാൻ’-ന്റെ ഭാഗമാണ്. 

Read Also: പ്രഖ്യാപിച്ച സിനിമക്ക് പ്രൊഡ്യൂസർ ഇല്ല!! യാഥാർഥ്യം വെളിപ്പെടുത്തി നടൻ സുരേഷ് ഗോപി

Prithviraj Sukumaran gives movie Empuraan latest update