തിരുവല്ല മുതൽ ആഫ്രിക്ക വരെ, നാല് വർഷം നീണ്ട ചിത്രീകരണം!! ‘ആടുജീവിതം’ ഒടുവിൽ റിലീസിന് തയ്യാർ

Prithviraj Sukumaran movie Aadujeevitham release date update : മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലമെടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമായിരിക്കും ‘ആടുജീവിതം’. നാല് വർഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും, ബ്ലെസ്സി എന്ന സംവിധായകന്റെ 12 വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ‘ആടുജീവിതം’.

ബെന്യാമിന്റെ 2008-ൽ പ്രസിദ്ധീകരിച്ച ‘ആടുജീവിതം’ എന്ന നോവൽ സിനിമയാക്കാനുള്ള തീരുമാനം 2009-ലാണ് ബ്ലെസ്സി എടുത്തത്. ശേഷം, ബെന്യാമിനുമായി കരാറിൽ എത്തുകയും, അതേ വർഷം തന്നെ നായകനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്യുകയും ചെയ്തു. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ, ഒരു നിർമ്മാതാവിന് വേണ്ടിയുള്ള ഏറെ കാലത്തെ തിരച്ചിലിനൊടുവിൽ

Prithviraj Sukumaran movie Aadujeevitham release date update

2015-ൽ ബ്ലെസ്സിയുടെ ‘ആടുജീവിതം’-ത്തിലേക്ക് ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആദംസ് എന്നിവർ നിർമാതാക്കൾ ആയി എത്തി. 2018-ൽ കേരളത്തിലെ തിരുവല്ലയിൽ ആരംഭിച്ച ഷൂട്ടിംഗ്, പിന്നീട് വിദേശരാജ്യങ്ങളിലേക്ക് കടന്നു. കോവിഡ് വരുത്തിയ പ്രതിസന്ധികളെയും മറികടന്ന്, ജോർദാൻ, സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ അഞ്ച് ഷെഡ്യൂളുകളായി 2022 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു.

ഇപ്പോൾ, ചിത്രത്തിന്റെ വിഎഫ്എക്സ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായതോടെ റിലീസ് അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. പൃഥ്വിരാജ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ, നവംബർ 30 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ‘ആടുജീവിതം’ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിടും എന്ന് അറിയിച്ചിട്ടുണ്ട്. 

Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ

Prithviraj Sukumaran movie Aadujeevitham release date update

AadujeevithamMovie ReleasePrithviraj
Comments (0)
Add Comment