Pearle Srinish daughters Nila and Nitara sweet sisterly bond: സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെ പ്രിയപ്പെട്ട കുടുംബമാണ് പേളി ശ്രീനിഷിന്റെത്. പേളിയെ ടെലിവിഷനിലൂടെയും, ശ്രീനിഷിനെ സീരിയലുകളിലൂടെയും പരിചയമുള്ള പ്രേക്ഷകർ ഇരുവരെയും അടുത്തറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. വിവാഹശേഷം ഇരുവരും
സോഷ്യൽ മീഡിയ രംഗത്ത് സജീവമാവുകയും, തങ്ങളുടെ പ്രിയപ്പെട്ട ആരാധകരുമായി സംവദിക്കുന്നതിൽ സജീവമാവുകയും ചെയ്തു. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദമ്പതികൾക്ക് രണ്ട് മക്കൾ ആണ് ഉള്ളത്. മൂത്ത മകൾ നില ശ്രീനിഷ്. കഴിഞ്ഞ ജനുവരി മാസത്തിലാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. അടുത്തിടെയായിരുന്നു ഈ മോളുടെ പേരിടൽ ചടങ്ങ്.
നിതാര ശ്രീനിഷ് എന്നാണ് രണ്ടാമത്തെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ പേളി പങ്കുവെച്ചിരുന്നു. കൂടാതെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും പേളി പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ ഈ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളിലെ ഒരു രസകരമായ കാഴ്ചയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. പേളിയും ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും നിതാരയെ അതായത് കുഞ്ഞാവയെ താലോലിക്കുമ്പോൾ
അത് ചേച്ചി പെണ്ണിനെ, അതായത് നിലു ബേബിയെ അസൂയപ്പെടുത്തുന്നു എന്നാണ് ചിലരുടെ കണ്ടെത്തൽ. എന്നാൽ, നില തന്റെ അനിയത്തി കൊച്ചിന് ചുംബനം നൽകുന്നതിന്റെ ചിത്രം പേളി പങ്കുവെച്ചിട്ടുണ്ട്. നിലു ബേബിക്ക് അനിയത്തിയോട് വളരെയധികം സ്നേഹം ആണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്തുതന്നെയായാലും, നിലു ബേബിയും കുഞ്ഞി സഹോദരിയും തമ്മിലുള്ള സ്നേഹ പ്രകടനം കാഴ്ചക്കാരുടെ മനം നിറക്കുന്നു.