പേളി ഇല്ലാതെ ജീപ്പിക്കെന്ത് ആഘോഷം!! നവദമ്പതികൾക്ക് മുന്നിൽ ഷൈൻ ചെയ്ത പേളിക്ക് ശ്രീനിഷിന്റെ മറുപടി

Pearle Maaney heartfelt message to newlyweds Govind Padmasoorya and Gopika: ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള രണ്ട് അവതാരകരാണ് ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും. ഡി4 ഡാൻസ് റിയാലിറ്റി ഷോയുടെ ആദ്യ രണ്ട് സീസണുകൾ ഇരുവരും ചേർന്നാണ് ഹോസ്റ്റ് ചെയ്തത്. വ്യക്തിജീവിതത്തിലും ഇരുവരും വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം. തൃശ്ശൂരിൽ വെച്ചാണ് ഗോപികയുടെയും ജീപിയുടെയും വിവാഹം നടന്നത്. സിനിമ – ടെലിവിഷൻ രംഗത്തെ ഇരുവരുടെയും സുഹൃത്തുക്കൾ എല്ലാം പങ്കെടുത്ത വിവാഹ ചടങ്ങിൽ, പേളിയുടെ അഭാവം പ്രകടമായിരുന്നു. അടുത്തിടെയാണ് പേളി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. അതുകൊണ്ടാണ് പേളിക്ക് വിവാഹത്തിന്

എത്തിച്ചേരാൻ സാധിക്കാതെ പോയത്. എന്നാൽ, പേളിയുടെ മനസ്സ് ജീപിയുടെ വിവാഹത്തിൽ ആയിരുന്നു എന്നത് പ്രകടമാക്കുന്ന ഒരു ചിത്രം പേളി പങ്കുവെക്കുകയുണ്ടായി. നവ ദമ്പതികളുടെ ചിത്രത്തിൽ, തന്റെ ചിത്രം എഡിറ്റ് ചെയ്തുകൊണ്ട് പേടി ഇങ്ങനെ കുറിച്ചു, “നിങ്ങൾക്ക് രണ്ടുപേർക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾ ആയിട്ടുള്ളുവെങ്കിലും,

വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, അതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഹേറ്റേഴ്സ് പറയുമെന്ന് എനിക്കറിയാം, ഞാൻ അത് കാര്യമാക്കുന്നില്ല. പക്ഷേ ഞാൻ സാരി ധരിക്കാത്തതിൽ ഖേദിക്കുന്നു.” “നിങ്ങൾ രണ്ടുപേരും ഉടൻ എന്നെ സന്ദർശിക്കുന്നതാണ് നല്ലത്,” എന്നും പേളി കൂട്ടിച്ചേർത്തു. പേളിയുടെ രസകരമായ പോസ്റ്റ്, കൂടുതൽ രസകരമാക്കിയത് ശ്രീനിഷിന്റെ കമന്റ് കൂടി വന്നതോടെയാണ്.

“മതി മതി വേഗം തിരിച്ചു വാ. രണ്ട് കൊച്ചുങ്ങളെ ഹാൻഡിൽ ചെയ്യാൻ പാടാണ്,” ശ്രീനിഷ് കമെന്റ് ചെയ്തു. ഇതിന് മറുപടിയായി പേളി, “സോറി ശ്രീനി. ഞാൻ തൃശ്ശൂർ ടോൾ കഴിഞ്ഞു. ദേ ഇപ്പോ എത്തും. ജീപിയും ഗോപികയും കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു. എന്തായാലും ഞാൻ ഇതാ വരുന്നു,” ഇങ്ങനെ കുറിച്ചു. ഇതെല്ലാം രസകരമായി തോന്നുന്നുവെങ്കിലും, തന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം കൂടിയാണ് പേളി പ്രകടിപ്പിക്കുന്നത്. 

Govind PadmasooryaPearle MaaneySrinish Aravind
Comments (0)
Add Comment