അക്ഷരം തൊട്ട് അറിവിന്റെ ആകാശത്തിലേക്ക് പറന്ന് നിലു ബേബി, സന്തോഷം പങ്കുവെച്ച് പേളി മാണി

Pearle Maaney daughter Nila baby vidhyarambham 2023 vijayadashami : തന്റെ കുടുംബ വിശേഷങ്ങൾ എല്ലായിപ്പോഴും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള വ്യക്തിയാണ് പേളി മാണി. ഇന്ന് വിജയദശമി ദിനത്തിൽ തന്റെ മകൾ നില ശ്രീനിഷ് അക്ഷരം തൊട്ട് അറിവിന്റെ ലോകത്തേക്ക് കടന്നുവന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി.

ഈ വിജയദശമി ദിനത്തിൽ ധാരാളം കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്. ഇന്ന് വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ അറിയിച്ച പേളി, തന്റെ വീട്ടിലെ വിശേഷവും പങ്കുവെക്കുകയായിരുന്നു. നിലയുടെ അപ്പൂപ്പനും പേളിയുടെ പിതാവുമായ പോൾ മാണി ആണ് നിലയുടെ കൈപ്പിടിച്ച് ആദ്യാക്ഷരം കുറിച്ചത്.

അക്ഷരം തൊട്ട് അറിവിന്റെ ആകാശത്തിലേക്ക് പറന്ന് നിലു ബേബി, സന്തോഷം പങ്കുവെച്ച് പേളി മാണി | Pearle Maaney daughter Nila baby vidhyarambham

ശേഷം, പേളിയും ശ്രീനിഷും മകളുടെ കൈപ്പിടിച്ച് അരിയിൽ അക്ഷരം എഴുതുന്നതിന്റെയും ചിത്രങ്ങൾ പേളി പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം പേളി ഇങ്ങനെ കുറിച്ചു, “അക്ഷരം തൊട്ട്, അറിവിന്റെ ആകാശത്തിലേക്ക്. അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയദശമി ആശംസകൾ നേരുന്നു.”

പേളിയേയും ശ്രീനിഷിനെയും ഇഷ്ടമുള്ളവർക്കും പരിചയമുള്ളവർക്കും എല്ലാവർക്കും തന്നെ നിലു ബേബിയേയും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ നിലു ബേബിയുടെ ചിത്രങ്ങളും കുസൃതി നിറഞ്ഞ പ്രവർത്തികളും പങ്കുവെക്കാൻ എപ്പോഴും പേളി ശ്രദ്ധ പുലർത്താറുണ്ട്. ഇപ്പോൾ, പേളി – ശ്രീനിഷ് ദമ്പതികൾ അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ഇരുവരുടെയും എല്ലാ സന്തോഷങ്ങളിലും ഒപ്പം ചേരുന്ന ആരാധകർ, ഇപ്പോൾ അവരുടെ പുതിയ സന്തോഷത്തിന്റെ ഭാഗമായിരിക്കുന്നു. 

Read Also: തട്ടമിട്ട മൊഞ്ചത്തി!! പേളി മാണിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Pearle Maaney daughter Nila baby vidhyarambham 2023 vijayadashami

celebrity familyPearle MaaneyPearle Maaney family
Comments (0)
Add Comment