Pearle Maaney blessed with second child: പേളി മാണി ആരാധകർ കാത്തിരുന്ന വിശേഷം എത്തി. ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും പരിചിതയായ വ്യക്തിയാണ് പേളി മാണി. പേളിയും കുടുംബവും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പേളി മാണി തന്റെ രണ്ടാമത്തെ കുഞ്ഞിന് ആയുള്ള കാത്തിരിപ്പിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോൾ, പേളി മാണി – ശ്രീനിഷ് ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ശ്രീനിഷ് ആണ് ഈ വിവരം തങ്ങളുടെ ആരാധകരെ അറിയിച്ചത്. പെൺകുഞ്ഞാണ് ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് നിലു ബേബിയും എല്ലാവർക്കും പരിചിതയാണ്. ശ്രീനിഷ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, തന്റെ സന്തോഷം പങ്കുവെക്കുന്നതിനായി ഇങ്ങനെ കുറിച്ചു,
“ഞങ്ങൾ ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യകരവുമാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും നന്ദി.” സന്തോഷ വാർത്ത ശ്രീനിഷ് പങ്കുവെച്ചതിന് പിന്നാലെ, ഈ വിശേഷം കേൾക്കാനായി കാത്തിരുന്നിരുന്ന ആരാധകർ എല്ലാവരും തന്നെ ആശംസകൾ അനുഗ്രഹങ്ങളും നേർന്നു.
Pearle Maaney blessed with second child
ഇരുവരെയും ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒപ്പം, ഇരുവരുടെയും സഹപ്രവർത്തകരും ഈ സന്തോഷവാർത്തയ്ക്ക് ഒപ്പം ചേർന്നു. ബിഗ് ബോസിലെ ശ്രീനിഷിന്റെയും പേളിയുടെയും സഹ മത്സരാർത്ഥികൾ കൂടിയായ ഷിയാസ് കരീം, ബഷീർ ബഷി, ടെലിവിഷൻ താരങ്ങളായ ശ്രുതി രജനീകാന്ത്, അശ്വതി ശ്രീകാന്ത്, സാധിക, ജ്വല്‍ മേരി, സൗഭാഗ്യ വെങ്കിടേഷ് തുടങ്ങിയവരെല്ലാവരും തന്നെ തങ്ങളുടെ സന്തോഷവും ആശംസയും പങ്കുവെച്ചു.