Parvathy Babu and Katha Nandi vital role in enhancing Malaikottai Vaaliban

ചിന്നപ്പയ്യന്റെ ജമന്തിപ്പൂവിന് ശബ്ദമായവൾ!! മലൈക്കോട്ടൈ വാലിബനിലെ പ്രേക്ഷക ശ്രദ്ധ നേടിയ ആ ശബ്ദത്തിന് ഉടമ

Parvathy Babu and Katha Nandi vital role in enhancing Malaikottai Vaaliban

Parvathy Babu and Katha Nandi vital role in enhancing Malaikottai Vaaliban: മോഹൻലാൽ നായകനായി എത്തിയ ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതോടെ, അതിലെ അഭിനേതാക്കൾ

ശ്രദ്ധേയരായിക്കൊണ്ടിരിക്കുകയാണ്. മലയാളികളായ അഭിനേതാക്കൾക്ക് പുറമേ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിട്ടുണ്ട്. അതിലൊരാളാണ്, ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ ജമന്തിപൂവിനെ അവതരിപ്പിച്ച കഥ നന്ദി. ബംഗാളി അഭിനേത്രിയും മോഡലും ആണ് കഥ നന്ദി. ‘മലൈക്കോട്ടൈ വാലിബൻ’-ൽ

Parvathy Babu and Katha Nandi vital role in enhancing Malaikottai Vaaliban

മനോജ്‌ മോസസ് അവതരിപ്പിച്ച ചിന്നപ്പയ്യൻ എന്ന കഥാപാത്രത്തിന്റെ കാമുകിയും പിന്നീട് ഭാര്യയും ആകുന്ന കഥാപാത്രമാണ് ജമന്തിപൂവ്. ഈ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തു. കഥ നന്ദി എന്ന അഭിനേത്രിയുടെ അഭിനയത്തിനൊപ്പം തന്നെ, അവരുടെ ശബ്ദം കൂടി ചേരുമ്പോഴാണ് ഈ കഥാപാത്രം മുഴുവനാകുന്നത്. ഓൺലൈൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ, അവതാരിക പാർവതി ബാബു ആണ്

ജമന്തിപൂവ് എന്ന കഥാപാത്രത്തിന് വേണ്ടി കഥ നന്ദിക്ക്‌ ശബ്ദം നൽകിയിരിക്കുന്നത്. ഇതിന്റെ എക്സ്പീരിയൻസ് പാർവതി തന്നെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു. തന്നെ ഈ വലിയ പ്രോജക്റ്റിന്റെ ഭാഗമാകാൻ സഹായിച്ച എല്ലാവർക്കും പാർവതി നന്ദി പറഞ്ഞപ്പോൾ, പാർവതിയുടെ സംഭാവനയെ നടി കഥ നന്ദി അഭിനന്ദിച്ചു. പാർവതി ബാബു ഇതിനോടകം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.