ഇനിയും സഹിക്കണോ ശിവം ഡ്യൂബെയെ, സഞ്ജുവിനെ വിളിക്കൂ!! ഇന്ത്യക്ക് ഉപദേശവുമായി പാകിസ്ഥാൻ ഇതിഹാസം

Pakistan legend appeals for Sanju Samson: പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ഡ്യൂബെക്കെതിരെ കടുത്ത വിമർശനങ്ങളും പ്രതികരണങ്ങളും ആണ് ഉയർന്നുവരുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി നടത്തിയ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഡ്യൂബെ ലോകകപ്പ് ടീമിൽ ഇടം പിടിച്ചത്. ഓൾറൗണ്ടർ എന്ന ആനുകൂല്യം ഉള്ളത്,

ഡ്യൂബെക്ക്‌ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാനും സഹായകരമായി. എന്നാൽ, ലോകകപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ ഡ്യൂബെ തികഞ്ഞ പരാജയമായി ആണ് കാണപ്പെട്ടത്. പാക്കിസ്ഥാനെതിരെ നിർണായക സംഭാവന നൽകേണ്ടിയിരുന്ന സാഹചര്യത്തിൽ, 9 പന്തിൽ 3 റൺസ് മാത്രമാണ് ഡ്യൂബെ നേടിയത്. അയർലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിന് സമാനമായി, പാകിസ്ഥാനെതിരെയും ഡ്യൂബെയെ ബൗൾ ചെയ്യിപ്പിക്കുകയും ചെയ്തില്ല. ഈ സാഹചര്യത്തിൽ, സഞ്ജു സാംസണ് 

കളിക്കാൻ അവസരം നൽകുന്നതിന്റെ ആവശ്യകത ചർച്ചയാവുകയാണ്. യഥാർത്ഥത്തിൽ, സഞ്ജു കളിക്കേണ്ട നാലാം നമ്പറിൽ, ബൗൾ ചെയ്യും എന്ന ആനുകൂല്യം കൊണ്ട് മാത്രമാണ് ഡ്യൂബെക്ക്‌ അവസരം ലഭിക്കുന്നത്. ഡ്യൂബെ ബൗൾ ചെയ്യാത്ത സാഹചര്യത്തിൽ, സഞ്ജുവിന് അവസരം നൽകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം വസീം ആക്രം. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിൽ കമന്റ്റി ബോക്സിൽ ഉണ്ടായിരുന്ന അക്രമം പറയുന്നത് ഇങ്ങനെ, 

“പേസിനും സ്പിന്നിനും എതിരെ ശരിയായ കളിക്കാരനായ സഞ്ജു സാംസണെ ബെഞ്ചിലിരുത്തുന്നത് ആശ്ചര്യകരമാണ്.സ്പിന്നിനെതിരെ മാത്രം ആധിപത്യമുള്ള ഡ്യൂബക്കോ ലെഗ് സൈഡിൽ മാത്രം ആധിപത്യമുള്ള ഋഷഭ് പന്തിനോ പകരം ഞാൻ അവനെ നിർദ്ദേശിക്കുന്നു.” തീർച്ചയായും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

Indian Cricket TeamPakistanSanju Samson
Comments (0)
Add Comment