അർഷദീപ് സിംഗ് പന്തിൽ ഗുരുതരമായ കൃത്രിമത്വം നടത്തി, ആരോപണവുമായി മുൻ താരങ്ങൾ

Arshdeep Singh ball-tampering: ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ഇന്ത്യൻ ടീമിനെതിരെ കടുത്ത ആരോപണവുമായി മുൻ ക്രിക്കറ്റ് താരം രംഗത്ത്. ലോകകപ്പ് സൂപ്പർ 8-ലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്കുവേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച താരമായ 

അർഷദീപ് സിംഗിനെതിരെയാണ് ആരോപണം ഉയർന്നുവന്നിരിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ഇൻസമാം-ഉൽ-ഹഖ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 4 ഓവറിൽ 37 റൺസ് വഴങ്ങിയ അർഷദീപ് സിംഗ് 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഡേവിഡ് വാർണർ, ടിം ഡേവിഡ്, മാത്യു വേഡ് എന്നീ ഓസ്ട്രേലിയയുടെ നിർണായക വിക്കറ്റുകൾ ആണ് അർഷദീപ് സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിനിടെ 

അർഷദീപ് സിംഗ് പന്തിൽ കൃത്രിമത്വം നടത്തിയെന്നാണ് പാകിസ്ഥാൻ ഇതിഹാസത്തിന്റെ ആരോപണം. യുവ ഇന്ത്യൻ ബൗളർക്കെതിരെ പന്ത് ചുരണ്ടൽ ആരോപണമാണ് മുൻ പാകിസ്ഥാൻ ക്രിക്കറ്റർ ആരോപിച്ചിരിക്കുന്നത്. 15-ാം ഓവറിൽ അർഷദീപ് ബോൾ റിവേഴ്സ് സ്വിംഗ് ചെയ്തുവെന്നും, എന്നാൽ ഇത് സാധ്യമാകണമെങ്കിൽ അദ്ദേഹം എന്തെങ്കിലും കൃത്രിമത്വം ബോളിൽ ചെയ്തിട്ടുണ്ടാകണം എന്നാണ് ഇൻസമാം പറയുന്നത്. 

“15-ാം ഓവറിൽ തന്നെ അർഷ്ദീപിന് പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യാൻ കഴിഞ്ഞു, അതായത് 12-ാം ഓവറോടെ പന്ത് റിവേഴ്സ് സ്വിങ്ങിന് തയ്യാറായിരുന്നു, അത്രയും വേഗം പന്ത് തയ്യാറാകാൻ ഇന്ത്യൻ ടീം എന്തോ ഗുരുതരമായ കൃത്രിമത്വം പന്തിൽ ചെയ്തിരിക്കണം,” ഇൻസമാം-ഉൽ-ഹഖ് പാകിസ്ഥാൻ ടെലിവിഷൻ ചാനൽ ആയ 24 ന്യൂസ്‌-നോട്‌ പറഞ്ഞു. അമ്പയർമാർ എല്ലാം കണ്ണ് തുറന്ന് കാണണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റൊരു മുൻ പാകിസ്ഥാൻ താരമായ സലിം മാലിക്കും സമാന ആരോപണം ഉന്നയിച്ചു. 

Indian Cricket TeamPakistanWorld Cup
Comments (0)
Add Comment