ഒടിടി റിലീസിൽ കസറി വാലിബൻ, ഇനി ഓസ്ലറുടെ വരവ്!! ഒടിടി അപ്ഡേറ്റ്സ്

OTT releases malayalam movie 2024 February this month: ഈ വർഷത്തെ രണ്ടാമത്തെ മാസവും അതിന്റെ അവസാനത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി മാസത്തിൽ നിരവധി സിനിമകൾ ആണ് ഒടിടി പ്രേക്ഷകരിലേക്ക് എത്തിയത്. ഇവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ‘മലൈക്കോട്ടൈ വാലിബൻ’.

ജനുവരി 25-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സിനിമ പ്രതീക്ഷിച്ച വിജയം തീയറ്ററുകളിൽ നേടിയില്ല എന്നാണ് ബോക്സ് ഓഫീസ് കണക്കുകളും പ്രകടിപ്പിക്കുന്നത്. ഏകദേശം 65 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം, 30 കോടി രൂപയോളം മാത്രമാണ് തിയേറ്ററുകളിൽ നിന്ന് സമ്പാദിച്ചത്. എന്നാൽ, ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടിയിൽ എത്തിയതിന് പിന്നാലെ

ചിത്രത്തിന്റെ കലാമൂല്യവും, വ്യത്യസ്തതയും, അഭിനേതാക്കളുടെ പ്രകടനവും എല്ലാം വിലയിരുത്തി പ്രേക്ഷകരിൽ നിന്ന് നേരത്തെ ലഭിച്ചതിൽ നിന്ന് താരതമ്യേനെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസ്നേ+ ഹോട്സ്റ്ററിൽ ആണ് ‘മലൈക്കോട്ടൈ വാലിബൻ’ ലഭ്യമായിരിക്കുന്നത്. ഇപ്പോൾ, ജയറാം – മിഥുൻ മാനുവൽ തോമസ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ‘അബ്രഹാം ഓസ്ലർ’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം

സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ, ഫെബ്രുവരി 16-ന് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, തീയറ്ററുകളിലെ ചിത്രത്തിന്റെ മികച്ച പ്രകടനം കണക്കിലാക്കി ഒടിടി റിലീസ് തള്ളി വയ്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ ഫെബ്രുവരി മാസത്തിൽ തന്നെ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും.

Abraham OzlerMalaikottai VaalibanOTT
Comments (0)
Add Comment