Ott release movies list this week India

റിലീസിന് മുന്നേ ഡിജിറ്റൽ അവകാശം വിറ്റഴിച്ച് വമ്പൻ സിനിമകൾ

Ott release movies list this week India, Salaar OTT rights. Neru ott release

Ott release movies list this week India: സാധാരണ സിനിമകൾ തിയേറ്റർ റിലീസിന് ശേഷം ആണ്, ഒടിടി കരാർ ഒപ്പുവെക്കാറുള്ളത്. തിയേറ്ററിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും ഒരു സിനിമക്ക് ഒടിടി ഓഫറുകൾ വരിക. എന്നാൽ, വളരെയധികം പ്രതീക്ഷയുള്ള സിനിമകൾ, അവയുടെ തിയേറ്റർ റിലീസിന് മുന്നേ തന്നെ ഒടിടി അവകാശങ്ങൾ ഡീൽ ആക്കാറുണ്ട്.

ഇന്ന് (ഡിസംബർ 21) തിയേറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ‘നേര്’ന്റെ ഒടിടി അവകാശങ്ങൾ ഇതിനോടകം തന്നെ വിറ്റഴിച്ചിരിക്കുകയാണ്. ഒടിടിപ്ലേ റിപ്പോർട്ട് ചെയ്തത് പ്രകാരം, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നെ+ ഹോട്സ്റ്റാർ ആണ്. ചിത്രത്തിന്റെ, ഒടിടി റിലീസ് തീയതിയുമായി ബന്ധപ്പെട്ട

Ott release movies list this week India

റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നു. റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തത് പ്രകാരം, 2024 ജനുവരി അവസാനത്തോടെ ‘നേര്’ ഒടിടി സ്ട്രീമിങ് ആരംഭിക്കും. നാളെ (ഡിസംബർ 22) റിലീസിന് തയ്യാറെടുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘സലാർ’ന്റെ ഡിജിറ്റൽ അവകാശങ്ങളും ഇതിനോടകം പിറ്റഴിച്ചിരിക്കുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, 160 കോടി രൂപക്ക്, ഒടിടി ഭീമന്മാരായ

Ott release movies list this week India

നെറ്റ്ഫ്ലിക്സ് ആണ് പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന പ്രശാന്ത് നീൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം, 270 കോടി രൂപ ബഡ്ജറ്റിൽ ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ സിനിമ ബോക്സ് ഓഫീസിൽ വലിയ കുതിപ്പ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: വേൾഡ് റെക്കോർഡ് സൃഷ്‌ടിച്ച ഈ വർഷം പുറത്തിറങ്ങിയ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിലേക്ക്