ഒന്നല്ല ഒൻപത് സിനിമകൾ, ഈ വാരം ഒടിടി പ്രേക്ഷകർക്ക് ആഘോഷം

Ott release movies list this week 2023 december : ഈ ഡിസംബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച (ഡിസംബർ 8) വന്നെത്തുമ്പോൾ, തിയേറ്ററുകളിൽ സിനിമകൾ എത്തുന്നതിനൊപ്പം തന്നെ ധാരാളം സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഒന്നിലധികം മലയാള സിനിമകൾക്ക് പുറമെ,

ശ്രദ്ധേയമായ അന്യഭാഷ സിനിമകളും ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. നവംബർ 24-ന് തിയേറ്ററുകളിൽ എത്തിയ, ടോവിനോ തോമസ് – ഡോ. ബിജു ചിത്രം ‘അദൃശ്യ ജാലകങ്ങൾ’, ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 8 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. നിരഞ്ജൻ, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, മുകേഷ്, ലെന, ആത്മീയ രാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രം

Ott release movies list this week 2023 december

ഡിസംബർ 8 മുതൽ സിംപ്ലി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും. വിജയ് ബാബു, രമേശ് പിഷാരടി, അനുമോൾ തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് റെജിൻ എസ് ബാബു സംവിധാനം ചെയ്ത ‘പെൻഡുലം’ എന്ന ചിത്രം ഡിസംബർ 8 മുതൽ സൈന പ്ലേ-യിൽ ലഭ്യമാവും. ഈ മൂന്ന് മലയാള സിനിമകൾക്ക് പുറമെ, ഡിസംബർ 8-ന് ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്ന തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ നിന്നുള്ള സിനിമകൾ നോക്കാം.

Ott release movies list this week 2023 december

  • റൈഡ് (തമിഴ്) – ആഹാ
  • പോളിമേര 2 (തമിഴ്) – ആഹാ
  • ജിഗർത്തണ്ട ഡബിൾ എക്സ് (തമിഴ്) – നെറ്റ്ഫ്ളിക്സ്
  • കൂസ്മുനിസാമി വീരപ്പൻ (തമിഴ്) – സീ 5
  • ദി ആർച്ചീസ് (ഹിന്ദി) – നെറ്റ്ഫ്ളിക്സ്
  • ധക് ധക് (ഹിന്ദി) – നെറ്റ്ഫ്ളിക്സ്
  • ടഗാരുപല്യ (കന്നഡ) – പ്രൈം വീഡിയോ

Read Also: ബോക്സ് ഓഫീസിൽ നാഴികക്കല്ല് പിന്നിട്ട് ‘കാതൽ ദി കോർ’, ഒടിടി വിശദാംശങ്ങൾ അറിയാം

OTTTamilTovino Thomas
Comments (0)
Add Comment