“പോയി ഓസ്കാർ കൊണ്ടുവാ ജൂഡ്” രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ‘2018’ അണിയറ പ്രവർത്തകർ
Oscar nominated movie ‘2018’ team visits superstar Rajinikanth : തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി അനുബന്ധപ്പെട്ട് തലൈവർ രജനീകാന്ത് തിരുവനന്തപുരത്ത് അടുത്തിടെ എത്തിയിരുന്നു. കേരളത്തിലെ അദ്ദേഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വേളയിൽ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രജനീകാന്തിനെ സന്ദർശിച്ചിരിക്കുകയാണ്.
ഇതിന്റെ വിശേഷങ്ങൾ ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു. ‘2018‘ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ് എന്നിവരും സന്ദർശന വേളയിൽ ജൂഡ് ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നോമിനേഷൻ ആയി ‘2018’ തിരഞ്ഞെടുത്തതിനെ കുറിച്ചും രജനികാന്തിനോട് സംസാരിച്ചതായും, അദ്ദേഹം നൽകിയ ആശംസകൾ ജൂഡ് പങ്കുവെച്ചു.
ഞായറാഴ്ച കാലത്താണ് ജൂഡ് രജനികാന്തിനെ സന്ദർശിച്ചിരിക്കുന്നത്. ഇന്നത്തെ ദിവസം വളരെ മനോഹരമായി ആരംഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സന്ദർശന ചിത്രങ്ങൾ പങ്കിടാൻ ജൂഡ് ആരംഭിച്ചത്. “എന്തൊരു ചിത്രമാണ് ജൂഡ്. നീ എങ്ങനെ അത് ഷൂട്ട് ചെയ്തു? ഗംഭീര വർക്ക്,” 2018-നെ കുറിച്ച് രജനീകാന്ത് പറഞ്ഞു. ഓസ്കാർ നേട്ടത്തിനായി അദ്ദേഹം അനുഗ്രഹം നൽകിയതായും സംവിധായകൻ പറഞ്ഞു.
“പോയി ഓസ്കാർ കൊണ്ടുവാ, എന്റെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകും,” രജനീകാന്ത് പറഞ്ഞു. ഈ മറക്കാനാവാത്ത നിമിഷം സമ്മാനിച്ച ദൈവത്തിന് നന്ദി പറഞ്ഞ ജൂഡ്, ഇങ്ങനെ ഒരു അവസരം സൃഷ്ടിക്കാൻ സഹായിച്ച തന്റെ സുഹൃത്തും രജനീകാന്തിന്റെ മകളുമായ സൗന്ദര്യക്ക് നന്ദി പറയുകയും ചെയ്തു. രജനീകാന്തിന്റെ കാലിൽ തൊട്ട് വന്ദിച്ച് അനുഗ്രഹം നേടിയാണ് ജൂഡ് മടങ്ങിയത്.
Read Also: വമ്പൻ താരനിരയെ വെളിപ്പെടുത്തി ‘തലൈവർ 170’, ഷൂട്ടിംഗ് ആരംഭിച്ചു