Nora’s take on Jinto winning Bigg Boss Malayalam 6: ബിഗ് ബോസ് മലയാളം 6-ൽ മികച്ച മത്സരം കാഴ്ചവച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോറ. മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് നോക്കിയാൽ, സഹ മത്സരാർത്ഥികളോട് സൗഹൃദം കുറവും, എല്ലായിപ്പോഴും മത്സരത്തെ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാവുകയും ചെയ്തിരുന്ന മത്സരാർത്ഥിയാണ് നോറ. അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 6 ജേതാവായ ജിന്റോയോട്
മത്സരത്തിന്റെ തുടക്കം മുതലേ അഭിപ്രായ വ്യത്യാസങ്ങൾ വെച്ചുപുലർത്തിയിരുന്ന വ്യക്തി കൂടിയാണ് നോറ. ബിഗ് ബോസ് വീട്ടിലെ ജിന്റോയുടെ പല ആംഗ്യങ്ങളും സംസാരവും കടുത്ത ഭാഷയിൽ നോറ വിമർശിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. നോറയെ കൂടാതെ മറ്റു പലരും ജിന്റോയെ ബിഗ് ബോസ് വീട്ടിൽ വിമർശിച്ചിരുന്നെങ്കിലും, വിന്നർ ആയി പുറത്തെത്തിയതിനു ശേഷം, വിമർശകരായിരുന്ന പല മത്സരാർത്ഥികളും ജിന്റോ വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ നിന്ന്
തികച്ചും വ്യത്യസ്തമായി, തന്റെ കാഴ്ചപ്പാടിലും നിലപാടിലും ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് നോറ. തന്റെ വിലയിരുത്തലിൽ താൻ തന്നെയാണ് ബിഗ് ബോസ് വിന്നർ ആകാൻ ഏറ്റവും യോഗ്യ എന്ന് പറഞ്ഞ നോറ, എന്നാൽ, മറ്റൊരു മത്സരാർത്ഥിയുടെ പേര് പറയാൻ പറഞ്ഞാൽ, നിലവിൽ ജേതാവിനേക്കാൾ താരതമ്യേനെ അർജുൻ ആയിരിക്കും ബിഗ് ബോസ് വിന്നർ ആകാൻ ഏറ്റവും യോഗ്യൻ എന്നും പറഞ്ഞു. എന്തുകൊണ്ടായിരിക്കും ജിന്റോ ബിഗ് ബോസ് വിന്നർ ആയത് എന്ന് അവതാരകൻ ചോദിച്ചപ്പോൾ,
അത് തന്നോട് അല്ല ചോദിക്കേണ്ടത് എന്നും, ജനങ്ങളാണ് അദ്ദേഹത്തെ വിജയിയാക്കിയത് എന്നും, അതുകൊണ്ട് ജനങ്ങളോട് ചോദിക്കണമെന്നുമാണ് നോറ മറുപടി പറഞ്ഞത്. തന്റെ മത്സരത്തിൽ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളുടെ കുറവ് ഉണ്ടായിരുന്നു എന്നും നോറ സ്വയം വിലയിരുത്തി. ഫൈനൽ വാരത്തിന് മുൻപായിയാണ് നോറ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോയത്. ഇപ്പോൾ തന്റെ ജീവിതത്തിൽ