ബാല്യകാല സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷം പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്

Noorin Shereef childhood dream came true : മലയാള സിനിമ ലോകത്ത് വളരെ ചുരുക്കം സിനിമകൾ കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നൂറിൻ ഷെരീഫ്. നടൻ ഫഹിം സഫറുമായുള്ള വിവാഹത്തോടെ നൂറിന്റെ കുടുംബം ഒരു താര കുടുംബമായി മാറുകയും ചെയ്തു. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും നൂറിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

‘ചങ്ക്സ്’ എന്ന ഒമർ ലുലു ചിത്രത്തിലൂടെ ആദ്യമായി ബിഗ് സ്ക്രീനിൽ മുഖം കാണിച്ച നൂറിൻ, ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും, പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുകയായിരുന്നു. ‘ജൂൺ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഫഹീം സഫർ. ഇപ്പോൾ തന്റെ ഒരു ബാല്യകാല സ്വപ്നം

Noorin Shereef childhood dream came true

പൂവണിഞ്ഞ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നൂറിൻ ഷെരീഫ്. ഉത്സവങ്ങൾക്കും മറ്റും പോകുമ്പോൾ, കളിപ്പാട്ടങ്ങൾ വാങ്ങുക എന്നത് ഏതൊരു കുട്ടിയുടെയും ആഗ്രഹം ആയിരിക്കാം. പ്രത്യേകിച്ച് വ്യത്യസ്ത രൂപങ്ങളിൽ ഉള്ള ബലൂണുകൾ കുട്ടികളെ ആകർഷിക്കുന്നതാണ്. ഇപ്പോൾ, ഒരു കൂട്ടം വ്യത്യസ്ത ബലൂണുകൾ ഒരുമിച്ച് കൂട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ്

നൂറിൻ തന്റെ സന്തോഷം പങ്കുവെച്ചത്. തന്റെ ബാല്യകാല സ്വപ്നമാണ് താൻ ഈ ചേർത്തു പിടിച്ചിരിക്കുന്നത് എന്ന് ചിത്രം പങ്കുവെച്ചതിനൊപ്പം നൂറിൻ കുറിക്കുകയും ചെയ്തു. നൂറിൻ പങ്കുവെച്ച ചിത്രത്തിന് താഴെ അവതാരക അപർണ തോമസ്, ഡോ. സംഗീത ജനചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരും, നൂറിന്റെ ആരാധകരും തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചു. 

Read Also: മക്കളുടെ ജീവിതത്തിലെ സന്തോഷ ദിനങ്ങൾ!! വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഷാജു ശ്രീധർ

Noorin Shereef childhood dream came true

celebrity familyFahimNoorin Shereef
Comments (0)
Add Comment