Nivin Pauly set to OTT debut with web series named 'Pharma'

ഒടിടി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുത്ത് നിവിൻ പോളി!! പുതിയ പ്രോജക്ട് ഡയറക്ട് ഒടിടി റിലീസ്

Nivin Pauly set to OTT debut. Nivin Pauly web series

Nivin Pauly set to his OTT debut : സമീപകാലത്ത് ഹിറ്റ് സിനിമകൾ സമ്മാനിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും, നേരത്തെ മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള നടനാണ് നിവിൻ പോളി. ‘തട്ടത്തിൻ മറയത്ത്’, ‘പ്രേമം’, ‘ആക്ഷൻ ഹീറോ ബിജു’ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ നൽകിയിട്ടുള്ള നിവിൻ പോളി, ഇപ്പോൾ മറ്റൊരു തുടക്കം കുറിച്ചിരിക്കുകയാണ്.

പുതിയ വെബ് സീരീസിലൂടെ തന്റെ കരിയറിലെ ആദ്യ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ് നിവിൻ പോളി. രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘ഫൈനൽസ്‘ എന്ന ചിത്രത്തിന്റെ സംവിധായകനായ പിആർ അരുൺ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ‘ഫാർമ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ വലിയ കാസ്റ്റ് ആണ് അണിനിരക്കുന്നത്.

Nivin Pauly set to OTT debut with web series named 'Pharma'

മൂവി മിൽ നിർമ്മിക്കുന്ന വെബ് സീരീസിൽ ബോളിവുഡ് നടൻ രജിത് കപൂർ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഇത് 10 വർഷത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരമായി കണക്കാക്കാം. ഡിസ്നേ+ ഹോട്സ്റ്ററിൽ സംപ്രേഷണം ചെയ്യാൻ തയ്യാറെടുക്കുന്ന വെബ് സീരീസിൽ ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, നരെയ്ൻ, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Nivin Pauly set to OTT debut with web series named ‘Pharma’

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ജയ്ക്സ് ബിജോയ് ആണ് ഈ സീരീസിന് സംഗീതം നൽകിയിരിക്കുന്നത്. അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’, ‘ആക്ഷൻ ഹീറോ ബിജു 2’, ഡിജോ ജോസ് ആന്റണി ചിത്രം എന്നിങ്ങനെ ഏറെ പ്രതീക്ഷ നൽകുന്ന നിരവധി പ്രൊജക്ടുകൾ നിവിൻ പോളിയുടെ ലൈനപ്പിൽ ഉണ്ട്. 

Read Also: 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച രണ്ട് സിനിമകൾ! വിവിധ ഭാഷകളിൽ നിന്നായി ഈ വാരം ഒടിടി റിലീസിന് എത്തുന്ന സിനിമകൾ