‘വർഷങ്ങൾക്ക് ശേഷം’ നിവിൻ പോളിയും പ്രണവ് മോഹൻലാലും ഒരുമിച്ചു

Nivin Pauly Pranav Mohanlal joins Varshangalkku Shesham movie location : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വർഷങ്ങൾക്ക് ശേഷം’ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ, ചിത്രീകരണം ഒക്ടോബർ മാസത്തിലാണ് ആരംഭിച്ചത്. ഇപ്പോൾ, പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ

ഒരു ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നിരിക്കുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരുപിടി താരങ്ങൾ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിൽ ഒന്നിച്ചെത്തുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ, നീരജ് മാധവ്, നീത പിള്ള തുടങ്ങി വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിവിൻ പോളി ചിത്രത്തിൽ ഒരു അതിഥി വേഷത്തെ ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ നിവിൻ പോളി ഉണ്ടായിരുന്നില്ല എന്ന്, ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, നിവിൻ പോളി ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. നിവിൻ പോളിയും, പ്രണവ് മോഹൻലാലും ഒന്നിച്ചുള്ള ലൊക്കേഷൻ സ്റ്റിൽ ആണ്

Nivin Pauly Pranav Mohanlal joins Varshangalkku Shesham movie location

ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുന്നത്. നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങിയവരെ മലയാള സിനിമ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത് വിനീത് ശ്രീനിവാസൻ ആണെങ്കിൽ, വിനീതുമാത്തുള്ള പ്രണവവ്, കല്യാണി എന്നിവരുടെ അവസാന ചിത്രമായ ‘ഹൃദയം’ വലിയ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ഇവരെല്ലാം കൂടി ഒരുമിക്കുന്നു എന്നത് തന്നെ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു. 

Read Also: ഒടിടി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുത്ത് നിവിൻ പോളി!! പുതിയ പ്രോജക്ട് ഡയറക്ട് ഒടിടി റിലീസ്

Nivin Paulypranav mohanlalVineeth
Comments (0)
Add Comment