കഴിഞ്ഞ വർഷത്തെ ബോക്സ്ഓഫിസ് ഹിറ്റുകൾ ഒന്നിച്ച് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

New OTT releases of this week 2024 January: ഈ വർഷത്തെ ആദ്യ വാരം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘കാതൽ – ദി കോർ’ ഉൾപ്പെടെ നിരവധി സിനിമകൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, ജനുവരി മാസത്തിലെ ഈ രണ്ടാം ആഴ്ച്ചയും വിവിധ ഭാഷകളിൽ നിന്നായി നിരവധി

സിനിമകളാണ് ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. ഹോളിവുഡ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മിഷൻ ഇംപോസിബിൾ 7’, ജനുവരി 11 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. കഴിഞ്ഞ വർഷം ബോളിവുഡിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ച രൺബീർ കപൂർ ചിത്രം ‘അനിമൽ’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. തിയേറ്ററുകളിൽ നിന്ന് ഇതിനോടകം ഏകദേശം 900 കോടി നേടിയ ‘അനിമൽ’,

New OTT releases of this week 2024 January

നെറ്റ്ഫ്ലിക്സിലൂടെയാവും ഒടിടി പ്രേക്ഷകരിലേക്ക് എത്തുക. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 14/15 മുതൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും. മനോജ് ബാജ്പയീ, കങ്കണ സെൻ, നാസർ, കനി കുസൃതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഹിന്ദി സീരിസ് ‘കില്ലർ സൂപ്പ്’ ജനുവരി 11 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ 2023-ൽ പിറന്ന ചിത്രം ‘നേര്’,

New OTT releases of this week 2024 January

ഉടൻ ഒടിടി റിലീസ് ഉണ്ടാകും എന്ന് വിവിധ സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി അഭിപ്രായ പ്രകടനങ്ങൾക്ക് കാരണമായ ഹിന്ദി ചിത്രം ‘ദി കേരള സ്റ്റോറി’, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജനുവരി 12 മുതൽ സീ5-ൽ ലഭ്യമാവും. ‘ദി ലെജൻഡ്സ് ഓഫ് ഹനുമാൻ’ സീരീസിന്റെ മൂന്നാം സീസൺ ജനുവരി 12 മുതൽ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

BollywoodNeru MovieOTT
Comments (0)
Add Comment