New OTT release movies in 2023 December

വേൾഡ് റെക്കോർഡ് സൃഷ്‌ടിച്ച ഈ വർഷം പുറത്തിറങ്ങിയ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിലേക്ക്

New OTT release movies in 2023 December. barbie ott release date. Kaathal the Core movie ott release

New OTT release movies in 2023 December : കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സിനിമകളാണ് വിവിധ ഭാഷകളിൽ നിന്നായി വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ‘ഫാലിമി’, ‘ജപ്പാൻ’, ‘അദൃശ്യജാലകങ്ങൾ’, ‘ജിഗർത്തണ്ട ഡബിൾ എക്സ്’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഇതിനോടകം ഒടിടി സ്ട്രീമിങ് ആരംഭിച്ചു.

2023-ലെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിച്ചാൽ, റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ചിത്രമാണ് ‘ബാർബി’. മാർഗറ്റ് റോബി, റിയാൻ ഗോസ്ലിംഗ്, അമേരിക്ക ഫെരേര, കേറ്റ് മക്കിന്നൻ തുടങ്ങിയ താരങ്ങളെ അണിനിരത്തി ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബാർബി’. ലോക സിനിമ ചരിത്രത്തിൽ ആദ്യമായിയാണ് ഒരു വനിതാ സംവിധായികയുടെ ചിത്രം 1 ബില്യൺ ക്ലബ്ബിൽ ഇടം പിടിക്കുന്നത്.

New OTT release movies in 2023 December
New OTT release movies in 2023 December

ഇപ്പോൾ, ‘ബാർബി’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. നേരത്തെ ചിത്രം റെന്റ് അടിസ്ഥാനത്തിൽ പ്രൈം വീഡിയോയിൽ ലഭ്യമായിരുന്നു. ഇപ്പോൾ, ജിയോ സിനിമയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ചിത്രം ഡിസംബർ 21 മുതൽ ജിയോ സിനിമയിൽ ലഭ്യമാകും. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘കാതൽ – ദി കോർ’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ജിയോ സിനിമയാണ് ‘കാതൽ – ദി കോർ’ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്മസ് കാലം പ്രമാണിച്ച്, ഡിസംബർ അവസാനത്തോടെ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മലയാള ചിത്രങ്ങളായ ‘ആന്റണി’, ‘ബാന്ദ്ര’ എന്നിവയുടെ ഒടിടി റിലീസും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു.

Read Also: സൂപ്പർസ്റ്റാറിന് ഒന്നാം സ്ഥാനം നഷ്ടമായി, മലയാള സിനിമയിലെ ജനപ്രിയ താരങ്ങളുടെ റാങ്കിങ് പുറത്ത്

New OTT release movies in 2023 December