New ott release movies 2024 January last week

കഴിഞ്ഞ വർഷത്തെ ബോക്സ്ഓഫീസ് ഹിറ്റ് സിനിമകൾ!! പുതിയ ഒടിടി റിലീസുകൾ

New ott release movies 2024 January last week: ഈ ജനുവരി മാസം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ, ഒന്നിലധികം മലയാളം സിനിമകൾ ഉൾപ്പെടെ, നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. മോഹൻലാൽ – ജിത്തു ജോസഫ് കോംബോയിൽ പിറന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം

‘നേര്’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച കോർട്ട് റൂം ഡ്രാമ, ഡിസ്നേ+ ഹോട്സ്റ്ററിലൂടെ ജനുവരി 23-ന് സ്ട്രീമിങ് ആരംഭിക്കും. പൃഥ്വിരാജ് സുകുമാരൻ, മീനാക്ഷി ചൗധരി, പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘സലാർ: പാർട്ട്‌ 1 – സീസ്ഫയർ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ജനുവരി 20 മുതൽ

New ott release movies 2024 January last week

നെറ്റ്ഫ്ലിക്സിൽ ഈ പാൻ ഇന്ത്യൻ ചിത്രം വിവിധ ഭാഷകളിലായി ലഭ്യമായിട്ടുണ്ട്. മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിപിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ, നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ‘ഫിലിപ്പ്സ്’ ഇതിനോടകം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ

സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലഭ്യമാണ്. രൺബീർ കപൂർ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘അനിമൽ’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജനുവരി 26 മുതൽ നെറ്റ്ഫ്ലിക്സിൽ ഈ ആക്ഷൻ ഡ്രാമ ലഭ്യമാവും. രശ്മിക മന്ദാന നായികയായി എത്തിയിരിക്കുന്ന ചിത്രത്തിൽ, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.