ബ്ലോക്ക്ബസ്റ്റർ സിനിമകൾ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപനം, ടോവിനോ ചിത്രം തിയ്യതി അറിയാം
New movies ott releases 2024 November this month: ദുൽഖർ സൽമാൻ നായകനായ, ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന തെലുങ്ക് ചിത്രമാണ് ‘ലക്കി ഭാസ്കർ’. വെങ്കി അത്ലൂരി സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒക്ടോബർ 31-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, ഒരാഴ്ച പിന്നിടുമ്പോഴേക്കും
50 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിക്കഴിഞ്ഞു. ദുൽഖർ സൽമാനൊപ്പം, മീനാക്ഷി ചൗധരി, ഹൈപ്പർ ആദി, ആയിഷ ഖാൻ, സായ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ, ‘ലക്കി ഭാസ്കർ’-ന്റെ ഡിജിറ്റൽ അവകാശം ഇതിനോടകം വിൽപ്പന നടത്തിയിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ നവംബർ അവസാനത്തോടെ തന്നെ ‘ലക്കി ഭാസ്കർ’ ഒടിടി പ്രേക്ഷകരിലേക്കും എത്തും എന്നാണ് കരുതുന്നത്.
നിലവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി തീയറ്ററുകളിൽ മുന്നേറുന്ന മറ്റൊരു ചിത്രമാണ്, ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘അമരൻ’. സോണി പിക്ച്ചേഴ്സുമായി ചേർന്ന് കമൽഹാസൻ നിർമ്മിച്ച ചിത്രം ഒക്ടോബർ 31-നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം ഇതിനോടകം 150 കോടി രൂപയിലധികം കളക്ഷൻ നേടിയിരിക്കുന്നു. ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശവും നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ അവസാനത്തോടെ ‘അമരൻ’ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് കരുതപ്പെടുന്നു.
അതേസമയം, മലയാള ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ നവംബർ 8-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 2024 ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടോവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നേ+ ഹോട്സ്റ്റർ ആണ്. ഈ ചിത്രത്തിന്റെ പുറമേ രജനീകാന്തിന്റെ ‘വേട്ടയ്യന്‍’, ജൂനിയർ എൻടിആറിന്റെ ‘ദേവര’ എന്നീ സിനിമകളും നവംബർ 8-ന് ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നു.