ഈ വർഷത്തെ അവസാന വെള്ളിയാഴ്ച്ച, ഒടിടി റിലീസിനെത്തുന്ന സിനിമകൾ

New movies OTT release today: 2023 ഡിസംബർ മാസത്തിലെ അവസാന വെള്ളിയാഴ്ച ആണ് ഇന്ന്. ക്രിസ്മസിനോട് അനുബന്ധിച്ച് കഴിഞ്ഞ വാരം ശ്രദ്ധേയമായ നിരവധി സിനിമകൾ റിലീസ് ചെയ്തതിനാൽ തന്നെ, ഈ വാരം വലിയ തീയേറ്റർ റിലീസുകൾ ഒന്നും തന്നെ ഇല്ല. അതേസമയം, ശ്രദ്ധേയമായ ഒന്നിലധികം സിനിമകൾ ഇന്ന് ഒടിടി റിലീസിന് എത്തുന്നുണ്ട്.

ആസിഫ് അലി, സൈജു കുറുപ്പ്, നമിത പ്രമോദ്, ആൻസൺ പോൾ, ഹന്ന റെജി കോശി, ജ്വൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് നിഷാന്ത് സേട്ട് രചനയും സംവിധാനവും നിർവഹിച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘എ രഞ്ജിത്ത് സിനിമ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ ആണ് ഈ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം, നയൻതാര കേന്ദ്ര കഥാപാത്രത്തിൽ എത്തിയ

‘അന്നപൂരണി’ എന്ന തമിഴ് ചിത്രവും ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നയൻതാരയുടെ കരിയറിലെ 75-ാം ചിത്രമായി അടയാളപ്പെടുത്തിയ ‘അന്നപൂരണി’, ഡിസംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ജയ്, സത്യരാജ്, പൂർണിമ രവി തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. ബോളിവുഡിൽ അപ്രതീക്ഷിത വിജയം നേടിയ

New movies OTT release 2023 December 29 today

വിധു വിനോദ് ചോപ്രയുടെ ‘12ത് ഫെയിൽ’ ഡിസ്നേ+ ഹോട്സ്റ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡിസംബർ 29 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വിക്രാന്ത് മസ്സേ, മേധാ ശങ്കർ, സഞ്ജയ് ബിഷണായ്, ആനന്ദ് വി ജോഷി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിനകൾക്ക് പുറമെ സൽമാൻ ഖാന്റെ ‘ടൈഗർ 3’ ഡിസംബർ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാവും.

Asif AliNayantharaOTT
Comments (0)
Add Comment