എബ്രഹാം ഓസ്ലർ ഒടിടി റിലീസിൽ മാറ്റം, മലൈക്കോട്ടൈ വാലിബൻ ഒടിടി പ്ലാറ്റ്ഫോമിലേക്ക്!! ലേറ്റസ്റ്റ് ഒടിടി അപ്ഡേറ്റ്സ്

New movie ott releases 2024 February this month: ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ചിത്രമാണ് ‘അബ്രഹാം ഓസ്ലർ’. ജനുവരി 11-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, ഇപ്പോൾ അതിന്റെ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം,

ഫെബ്രുവരി 9-ന് ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി മാറ്റിയതായി ആണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘അബ്രഹാം ഓസ്ലർ’ ഇപ്പോൾ അതിന്റെ അഞ്ചാം വാര പ്രദർശനത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു വാരം കൂടി കഴിഞ്ഞ് ആകും, ‘അബ്രഹാം ഓസ്ലർ’ ഒടിടി സ്ട്രീമിങ്

ആരംഭിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, മോഹൻലാൽ നായകനായി എത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 25-ന് റിലീസ് ചെയ്ത ചിത്രം, ഡിസ്നേ+ ഹോട്സ്റ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്,

മാർച്ച്‌ ആദ്യവാരം ആയിരിക്കും ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത തിയേറ്ററിൽ ലഭിച്ചിരുന്നില്ല. അതേസമയം, ചില പ്രേക്ഷകരെ ചിത്രം സംതൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. എന്തുതന്നെയായാലും, തീയേറ്ററുകളിൽ നിന്ന് എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കാതെ പോയ പ്രേക്ഷകർക്കും, തിയേറ്ററിൽ കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും, ഒടിടി റിലീസ് വേദിയൊരുക്കുന്നു.

Abraham OzlerMalaikottai VaalibanOTT
Comments (0)
Add Comment