സൂപ്പർഹിറ്റ് മലയാള സിനിമകൾ ഒന്നിച്ചൊന്നായി, ഡിസംബർ ഒടിടി റിലീസുകൾ നോക്കാം

New Malayalam movies 2023 December OTT release this month: 2023 കലണ്ടർ വർഷം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനകീയമായ ഒരു വർഷം കൂടിയാണ് 2023. ഈ ഡിസംബർ മാസത്തിൽ ഇനിയും ധാരാളം മലയാള സിനിമകൾ ആണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്.

കല്ല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ, മനു സി കുമാർ സംവിധാനം ചെയ്ത ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 15 മുതൽ ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒടിടി സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടി – ജ്യോതിക – ജിയോ ബേബി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം,

New Malayalam movies 2023 December OTT release this month

‘കാതൽ : ദി കോർ’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ സിനിമയാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ അവസാനം ‘കാതൽ’ ഒടിടി സ്ട്രീമിങ് പ്രതീക്ഷിക്കാം. ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച, ‘ഫാലിമി’ ഡിസംബർ 18 മുതൽ ഡിസ്നേ+ ഹോട്സ്റ്ററിൽ ലഭ്യമാവും. 2022-ൽ റിലീസ് ചെയ്ത,

New Malayalam movies 2023 December OTT release this month

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ഉടൽ’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജോജു ജോർജിന്റെ ‘ആന്റണി’, ദിലീപ് ചിത്രം ‘ബാന്ദ്ര’ എന്നിവയും ഈ ഡിസംബർ മാസത്തിൽ ഒടിടി റിലീസ് പ്രതീക്ഷിക്കുന്ന സിനിമകളാണ്. 

Read Also: സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ, ‘എസ്ജി257’ പ്രഖ്യാപനം എത്തി

Kalyani PriyadarshanKathal The CoreOTT
Comments (0)
Add Comment